പറ്റുമെങ്കില്‍ എന്നെ അറസ്‌റ്റ് ചെയ്യൂ; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് തേജസ്വി യാദവ്

By Syndicated , Malabar News
thejaswi slams nitish kumar

പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ കണ്ടാല്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ട സംഭവത്തില്‍ പ്രതികരിച്ചാണ് തേജസ്വി രംഗത്തെത്തിയത്. അഴിമതിയുടെ ഭീഷ്‌മ പിതാമഹനായ മുഖ്യമന്ത്രി ഈ ഉത്തരവ് പ്രകാരം എന്നെ  അറസ്‌റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുന്നു എന്നാണ് തേജസ്വി പറഞ്ഞത്.

” 60 അഴിമതികള്‍ നടത്തിയ കുറ്റവാളി, അഴിമതിയുടെ ഭീഷ്‌മ പിതാമഹന്‍, കുറ്റവാളികളുടെ സംരക്ഷകന്‍, അധാര്‍മികവും ഭരണഘടനാ വിരുദ്ധവുമായ സര്‍ക്കാരിന്റെ ദുര്‍ബലനായ തലവനാണ് നിതീഷ് കുമാർ. ബിഹാര്‍ പോലീസ് മദ്യം വില്‍ക്കുന്നു. ഈ ഉത്തരവ് പ്രകാരം എന്നെ അറസ്‌റ്റ് ചെയ്യാന്‍ ഞാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു,” തേജസ്വി യാദവ് പറഞ്ഞു. തങ്ങള്‍ക്കെതിരെ  എഴുതുന്നവരെ ജയിലില്‍ അടക്കുന്ന സര്‍ക്കാരാണ് ബിഹാറില്‍ ഉള്ളതെന്നും തേജസ്വി ആരോപിച്ചു.

മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ഉദ്യോഗസ്‌ഥര്‍ എന്നിവര്‍ക്കെതിരെ ഏതെങ്കിലും തെറ്റായ പോസ്‌റ്റുകള്‍ ഉണ്ടായാല്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ ചുമതലയുള്ള ഏജന്‍സി സംസ്‌ഥാനത്തെ എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഉയർന്നു വന്നത്.

Read also: 11ആം വട്ട ചർച്ചയും പരാജയം; നിയമങ്ങളിൽ അപാകതയില്ലെന്ന് ഉറപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE