ദിവസേന ഒരുപിടി വാൾനട്ട് കഴിക്കുന്നത് ശീലമാക്കാം; ഗുണങ്ങളേറെ

By News Bureau, Malabar News
(Credit: Getty Images-CalypsoArt)
Ajwa Travels

ഏറെ ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട് എന്നറിയാമോ? പ്രോട്ടീൻ, ഒമേഗ 3, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമായ ഇവ തലച്ചോറിന്റെ വളർച്ചക്കും ഓർമ്മശക്‌തി കൂട്ടാനുമെല്ലാം മികച്ചതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ വാൾനട്ട് ഉൾപ്പെടുത്തിയാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • ഉപാപചയ പ്രവർത്തനം കൂട്ടാൻ മാത്രമല്ല ഡിപ്രഷൻ അകറ്റാനും വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യും. കൂടാതെ മറ്റ് നട്സുകളെ അപേക്ഷിച്ച് വാൾനട്ട് സ്‌ഥിരമായി കഴിക്കുന്നത് ഊർജം വർധിപ്പിക്കുകയും ഹൃദ്രോഗങ്ങൾ അകറ്റുകയും ചെയ്യും.‌
  • പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്‌ളൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദഗ്‌ധർ പറയുന്നു. ആന്റി ഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയ വാൾനട്ട് ദിവസവും കഴിക്കുന്നത്‌ കാൻസർ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

  • ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉറവിടമാണ് വാൾനട്ട്, കൊളസ്‌ട്രോൾ അളവ്, രക്‌താതിമർദ്ദം എന്നിവ നിയന്ത്രിക്കാൻ ഇത് സഹായിക്കും.
  • വാൾനട്ട് പതിവായി കഴിക്കുന്നത് ഗട്ട് മൈക്രോബയോട്ടയെ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് ദഹനം വർധിപ്പിക്കുന്നതിനുള്ള മികച്ചൊരു ഭക്ഷണമാണ്. ദഹനത്തെ നിയന്ത്രിക്കുന്നതിൽ ആരോഗ്യമുള്ള കുടൽ നിർണായക പങ്ക് വഹിക്കുന്നു.

  • വാൾനട്ട് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)

Most Read: ‘പടച്ചോനേ ഇങ്ങള് കത്തോളീ’; കൗതുകമുണർത്തി ഫസ്‌റ്റ് ലുക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE