തിങ്കളാഴ്‌ച വരെ കനത്ത മഴക്കും, ഇടിമിന്നലിനും സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

By Team Member, Malabar News
Heavy Rain In kerala
Representational image
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് അടുത്ത തിങ്കളാഴ്‌ച വരെ ശക്‌തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, വയനാട്, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോട് കൂടിയ മഴ ഈ ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കുന്നത്.

കിഴക്കന്‍ കാറ്റ് ശക്‌തി പ്രാപിക്കുന്നതും, ആഗോള കാലാവസ്‌ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്റെ സാന്നിധ്യവുമാണ് കേരളത്തില്‍ ഈ ഒരാഴ്‌ച മഴ ശക്‌തമാകാന്‍ കാരണമെന്ന് കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലും ശക്‌തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടിമിന്നലോട് കൂടിയ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സംസ്‌ഥാനത്ത് വരും ദിവസങ്ങളില്‍ ഉച്ചക്ക് 2 മണി മുതല്‍ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ പൊതുജനങ്ങള്‍ കര്‍ശന ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കേരള തീരത്ത് നിന്നും മല്‍സ്യബന്ധനത്തിന് പോകുന്നതിന് തടസമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

Read also : പട്ടാപ്പകൽ വൻ കവർച്ച; 125 പവനും 65,000 രൂപയും മോഷണം പോയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE