അനുസരണ ഒട്ടും ഇല്ല; കൊവാലയുടെയും കുഞ്ഞിന്റെയും വീഡിയോ വൈറലാകുന്നു

By Desk Reporter, Malabar News
The video of Kovala and the baby goes viral
Ajwa Travels

അമ്മമാർ എന്ത് പറഞ്ഞാലും കുഞ്ഞുങ്ങൾ അതിന് നേരെ വിപരീതമേ ചെയ്യൂ, ഇങ്ങോട്ട് വരാൻ പറഞ്ഞാൽ അങ്ങോട്ട് പോവും, അങ്ങനെ അമ്മമാരെ ദേഷ്യം പിടിപ്പിച്ച് അതിൽ കുഞ്ഞുങ്ങൾ ഒരു ആനന്ദം കണ്ടെത്തും. അവരുടെ ഈ കുസൃതി പലപ്പോഴും നമ്മൾ ആസ്വദിക്കാറും ഉണ്ട്. മനുഷ്യരുടെ മാത്രം കാര്യമല്ല, മൃഗങ്ങളുടെ കാര്യത്തിലും ഏകദേശം ഇങ്ങനെത്തന്നെയാണ്. അമ്മമാരെ ദേഷ്യം പിടിപ്പിക്കുന്നതിലും അനുസരണക്കേട് കാണിക്കുന്നതിലും മൃഗങ്ങളും ഒട്ടും പിന്നിലല്ല.

ഇത് വ്യക്‌തമാക്കുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മരക്കൊമ്പിൽ കയറി ഇരിക്കുന്ന കൊവാല കുഞ്ഞിനെ താഴെയിറക്കാൻ അമ്മ പാടുപെടുന്നതാണ് വീഡിയോയിൽ ഉള്ളത്. മരക്കൊമ്പിൽ എത്തിപിടിച്ച് കുഞ്ഞിനെ പിടിക്കാനാണ് അമ്മ കൊവാല ശ്രമിക്കുന്നത്. എന്നാൽ അമ്മയുടെ കഷ്‌ടപ്പാട് കണ്ടിട്ടും താഴേക്ക് ഇറങ്ങിവരാൻ ആ കുസൃതി കുരുന്ന് തയ്യാറായില്ല.

ഒടുവിൽ അമ്മ കൊവാല മരക്കൊമ്പ് വളച്ച് പിടിച്ചപ്പോൾ കുഞ്ഞ് താഴെ വീണു, എന്നാൽ അപ്പോഴും അമ്മക്ക് പിടികൊടുക്കാൻ കുഞ്ഞ് തയ്യാറായില്ല. വീണ്ടും ഓടി മരക്കൊമ്പിൽ കയറി ഇരുന്നു. അമ്മയുടെ കരുതലും കുഞ്ഞിന്റെ കുസൃതിയും നിറഞ്ഞു നിൽക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു സസ്‌തനി വർഗമാണ് കൊവാല. യൂക്കാലിപ്റ്റസ് മരങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ഇവയുടെ ജൻമദേശം ഓസ്ട്രേലിയയാണ്. ഒരേ മരക്കൊമ്പിൽ തന്നെ ദിവസങ്ങളോളം കഴിയുന്ന ഇവ ഈ മരത്തിന്റെ ഇലകൾ മാത്രമേ ഭക്ഷിക്കുകയുള്ളൂ. ഫാസ്‌കോലാർക്റ്റിഡേ എന്ന ജനിതക കുടുംബത്തിലെ അവശേഷിക്കുന്ന ഏക ഇനം ജീവികൾ ഇവയാണ്‌. കഷ്‌ടിച്ച് രണ്ടടിയോളം ഉയരവും ഏകദേശം 15 കിഗ്രാം ഭാരവുമുള്ള ഇവ ഒരു സഞ്ചി മൃഗമാണ്. വലിയ ചെവികളും ചെറിയ കണ്ണുകളും ഇവയുടെ പ്രത്യേകതകളാണ്.

Most Read:  തൽസമയം കള്ളൻ; മോഷ്‌ടിച്ച ഫോണിൽ നിന്ന് ലൈവ്, ലൈക്കും ഷെയറും പിന്നാലെ പോലീസും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE