ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ

By News Desk, Malabar News
covid vaccination

മനാമ: ജിസിസി രാജ്യങ്ങളിൽ നിന്ന് വാക്‌സിൻ എടുത്തവർക്ക് ക്വാറന്റെയ്‌ൻ ഒഴിവാക്കി ബഹ്‌റൈൻ. കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കാണ് ഇളവ്. ഇവിടങ്ങളിൽ നിന്ന്​ പൂർണമായി വാക്​സിൻ സ്വീകരിച്ചവർക്ക്​ യാത്ര ​പുറപ്പെടുന്നതിന്​ മുൻപുള്ള നെഗറ്റീവ്​ ആർടിപിസിആർ ടെസ്​റ്റ്​ ആവശ്യമില്ല. ഇത്തരം യാത്രക്കാർ വാക്​സിൻ സ്വീകരിച്ചതി​ന്റെ സർട്ടിഫിക്കറ്റ്​ അല്ലെങ്കിൽ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈൽ ആപ്പിലെ ഗ്രീൻ ഷീൽഡ്​​ കാണിച്ചാൽ മതിയാകും.

അതേസമയം, ഇന്ത്യയെ റെഡ് ​ലിസ്​റ്റിൽനിന്ന്​ മാറ്റിയ സാഹചര്യത്തിൽ ബഹ്​റൈനിലേക്ക്​ വരുന്ന യാത്രക്കാർക്കുള്ള പുതുക്കിയ നിർദ്ദേശങ്ങൾ എയർഇന്ത്യ എക്‌സ്‌പ്രസ്​ പുറപ്പെടുവിച്ചു. സെപ്​റ്റംബർ മൂന്നുമുതലാണ്​ ഇന്ത്യയെ നിയന്ത്രണങ്ങളിൽനിന്ന്​ ഒഴിവാക്കാൻ ബഹ്​റൈൻ തീരുമാനിച്ചത്​. ബഹ്​റൈനി പൗരൻമാർ, ബഹ്​റൈനിൽ റസിഡൻസ്​ പെർമിറ്റുള്ളവർ, ബോർഡിങ്ങിന്​ മുൻപ്​ വിസ ലഭിച്ച ഇന്ത്യക്കാർ (വർക്ക്​ വിസ, വിസിറ്റ്​ വിസ, ഇ വിസ) എന്നിവർക്ക്​ ബഹ്​റൈനിലേക്ക്​ വരാം.

ബഹ്​റൈനിൽ രണ്ടാം ഡോസ്​ സ്വീകരിച്ച്​ 14 ദിവസം കഴിഞ്ഞവരെയാണ്​ പൂർണ്ണമായി വാക്​സിൻ സ്വീകരിച്ചവരായി കണക്കാക്കുന്നത്​. വാക്​സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന്​ വാക്​സിൻ സ്വീകരിച്ചവരുമായ യാത്രക്കാർ യാത്ര പുറപ്പെടുന്നതിന്​ 72 മണിക്കൂറിനുള്ളിൽ നടത്തിയ ആർടിപിസിആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. സർട്ടിഫിക്കറ്റിൽ സ്​കാൻ ചെയ്യാൻ കഴിയുന്ന ക്യൂആർ കോഡ്​ നിർബന്ധമായും ഉണ്ടായിരിക്കണം. ഓൺലൈൻ റിപ്പോർട്ടും കൗണ്ടറിൽ കാണിക്കുന്ന പിഡിഎഫ്​ റിപ്പോർട്ടും തമ്മിൽ മാറ്റമുണ്ടാകാൻ പാടില്ല.

ബഹ്​റൈനിൽ എത്തിയാൽ വിമാനത്താവളത്തിൽവെച്ചും തുടർന്ന്​ അഞ്ച്​, 10 ദിവസങ്ങളിലും കോവിഡ്​ പരിശോധന നടത്തണം. വാക്​സിൻ സ്വീകരിച്ചവർക്കും സ്വീകരിക്കാത്തവർക്കും ഇത്​ ബാധകമാണ്​. അതേസമയം, ആറ്​ വയസിൽ താഴെയുള്ള കുട്ടികൾക്ക്​ ടെസ്​റ്റ്​ ആവശ്യമില്ല. മൂന്ന്​ പരിശോധനക്കുമായി 36 ദിനാറാണ്​ ഫീസ്​ അടക്കേണ്ടത്​. ഇത്​ മുൻകൂട്ടി അടക്കുകയോ വിമാനത്താവളത്തിലെ കിയോസ്​കിൽ അടക്കുകയോ വേണം.

വാക്​സിൻ സ്വീകരിക്കാത്തവരും ഇന്ത്യയിൽനിന്ന്​ വാക്​സിൻ സ്വീകരിച്ചവരും 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ കഴിയണം. സ്വന്തം പേരിലോ അടുത്ത ബന്ധുവി​ന്റെ പേരിലോ ഉള്ള താമസ സ്​ഥലത്തോ നാഷണൽ ഹെൽത്ത്​ റഗുലേറ്ററി അതോറിറ്റി (എൻഎച്ച്‌ആർഎ) അംഗീകൃത ഹോട്ടലിലോ ആയിരിക്കണം ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. താമസ ​സ്​ഥലത്തിന്റെ രേഖ യാത്ര പുറപ്പെടുന്നതിന്​ മുൻപ്​ ഹാജരാക്കുകയും വേണം.

Also Read: സാമ്പത്തിക തട്ടിപ്പ്; നടി ലീന മരിയ പോള്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE