പറ്റിക്കപ്പെടാൻ നിന്ന് കൊടുക്കരുതേ…തട്ടിപ്പുകൾക്കെതിരെ കരുതിയിരിക്കാം

ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത വിദ്യാഭ്യാസമോ ജോലിയോ ഉന്നത പദവികളോ ഒന്നും നമ്മുടെ ബുദ്ധിയുടെ അളവുകോലല്ല എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് തിരിച്ചറിവാണ്; ബുദ്ധിയുപയോഗിച്ച് നമ്മൾ മുൻകരുതലുകൾ എടുത്തെങ്കിൽ മാത്രമേ ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ്. 

By Joice Modiyil, Official Reporter
  • Follow author on
Beware of Scam
Ajwa Travels

കുറച്ചു ദിവസങ്ങളായി മലയാളികൾ കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളിൽ മുഴുവൻ വമ്പൻ തട്ടിപ്പിന്റെ കഥകളാണ്. കേൾക്കുമ്പോൾ അതിശയം തോന്നുന്ന, മുത്തശ്ശി കഥകൾ പോലും തോറ്റുപോകുന്ന രസകരമായ കഥകളാണ് അവയിൽ പലതും. ഇതിന് പിന്നാലെ തട്ടിപ്പിനിരയായ പ്രശസ്‌തരെ കളിയാക്കി കൊണ്ടുള്ള നിരവധി ട്രോളുകളും വീഡിയോകളും പ്രചരിക്കുകയും നാമതൊക്കെ ആസ്വദിക്കുകയും ചെയ്യുന്നു!

എന്നാൽ, ഇത്തരം വാർത്തകൾ അറിയുമ്പോൾ ആസ്വാദനം മാത്രമാണോ നാം നടത്തേണ്ടത്? ഒന്ന് വിലയിരുത്താവുന്നതാണ്. കാരണം, തട്ടിപ്പിനിരയാവുക അല്ലങ്കിൽ പറ്റിക്കപെടുക എന്നതൊന്നും നാം ആദ്യമായി കേൾക്കുന്ന വാക്കുകളല്ല. നമുക്ക് ചുറ്റിനും ഒരുപാട് പേർ ചെറുതും വലുതുമായ നിരവധി തട്ടിപ്പുകൾക്ക് ദിവസവും ഇരയാകുന്നുണ്ട്. വിവാഹ/ പ്രണയ തട്ടിപ്പ് മുതൽ ഓൺലൈൻ, ബാങ്ക്, ജോലി തട്ടിപ്പുകൾ തുടങ്ങിയവ എല്ലാം അതിലുൾപ്പെടും.

നമ്മിലേക്കോ മറ്റുള്ളവരിലേക്കോ ഒന്ന് കണ്ണോടിച്ചാൽ, ഈ കാലഘട്ടത്തിൽ ഓൺലൈൻ പർച്ചേയ്‌സിലൂടെയൊക്കെ പറ്റിക്കപ്പെടാത്തവർ വളരെ വിരളം ആയിരിക്കും. ചിലപ്പോൾ നാം തന്നെ ഇത്തരത്തിലുള്ള തട്ടിപ്പുകളുടെ ഇരകളുമാവാം. അതെ, വലിയ വാർത്തകൾ ആകുന്നവ മാത്രം ശ്രദ്ധിക്കപ്പെടുമ്പോൾ പുറത്താരോടും പറഞ്ഞിട്ടില്ലാത്ത ഇത്തരത്തിലുള്ള തട്ടിപ്പുകൾ നിരവധിയാണ്.

വിദ്യഭ്യാസം ഇല്ലാത്തവരും ബുദ്ധിയില്ലാത്തവരും ഒക്കെയാണ് ഇത്തരം കെണികളിൽ അകപ്പെടുന്നതെന്ന ഒരു പൊതു ധാരണ നമ്മുടെ സമൂഹത്തിൽ ഇതുവരെ നിലനിന്നിരുന്നു. എന്നാലിപ്പോൾ വരുന്ന വാർത്തകൾ അതൊക്കെ പാടെ തള്ളിക്കളയുന്നവയാണ്.

Gold smuggling Sacm _kerala Scam
Representational Image

അതിബുദ്ധിമാൻമാരെന്ന് സമൂഹം വിശ്വസിച്ചിരുന്ന ഐഎഎസുകാർ, ഐപിഎസുകാർ, അഭിഭാഷകർ, മാദ്ധ്യമ പ്രവർത്തകർ, വ്യാസായികൾ എന്നിങ്ങനെ ആരംഭിച്ച് ചാനലുകൾ, അഭിനേതാക്കൾ, പ്രശസ്‌ത ഗായകർ, രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രമുഖരായവരും ഉന്നത പദവികൾ വഹിക്കുന്നവരും വരെ പറ്റിക്കപ്പെട്ടു എന്നതാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളുടെ വാർത്തകളിൽ നിന്ന് അറിയാൻ കഴിയുന്നത്.

ഇതിലൂടെ രണ്ടു കാര്യങ്ങളാണ് മനസിലാക്കേണ്ടത്; ഐഎഎസ്, ഐപിഎസ് പോലുള്ള ഉന്നത വിദ്യാഭ്യാസമോ ജോലിയോ ഉന്നത പദവികളോ ഒന്നും നമ്മുടെ ബുദ്ധിയുടെ അളവുകോലല്ല എന്നതാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തേത് തിരിച്ചറിവാണ്; ബുദ്ധിയുപയോഗിച്ച് നമ്മൾ മുൻകരുതലുകൾ എടുത്തെങ്കിൽ മാത്രമേ ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവ്.

Saritha Scam _ Kerala Scam
Representational Image

പൊതുവെ നമ്മുടെ നിസഹായാവസ്‌ഥയെ ചൂഷണം ചെയ്യാൻ അതിബുദ്ധിമാൻമാരായ തട്ടിപ്പുകാർക്ക് എളുപ്പത്തിൽ സാധിക്കാറുണ്ട്. നിലവിലെ പുരാവസ്‌തു തട്ടിപ്പിലെ കേന്ദ്ര വ്യക്‌തിയുടെ ബുദ്ധിയും അതുപയോഗിച്ചുളള കുതന്ത്രങ്ങളും നമ്മുടെ ഉന്നത അന്വേഷണ ഉദ്യോഗസ്‌ഥൻമാരെ വരെ കുരുക്കി കളഞ്ഞു! ഇത്തരം ബുദ്ധിമാൻമാർ സാധാരണക്കാർ മുതൽ ഉയർന്ന ‘ഐഖ്യു’ ഉള്ള ആളുകളെവരെ പെടുത്തിക്കളയും.

identity-theft
Representational Image

ബലഹീനതകൾ ഇല്ലാത്തവരായി ആരും ലോകത്തില്ല എന്നാണ് ശാസ്‌ത്രം പറയുന്നത്. മനുഷ്യരായി പിറന്ന എല്ലാവർക്കും ബലഹീനതയുണ്ട്. ഈ ബലഹീനത കണ്ടെത്തി, ചൂഷണം ചെയ്യുക എന്നുള്ളതാണ് ഇത്തരക്കാരുടെ അടിസ്‌ഥാന രീതി. ഇന്റർനെറ്റിലൂടെയും അല്ലാതെയുമുള്ള പ്രണയം നടിച്ചുള്ള ഹണിട്രാപ്പുകൾ, ജോലി വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പുകൾ, പെട്ടെന്ന് പണക്കാരനാക്കാം എന്ന രീതിയിലുള്ള തട്ടിപ്പ്, മാറാ രോഗം മാറ്റുന്ന തട്ടിപ്പുകൾ, സാമ്പത്തിക വിദഗ്‌ധരെപോലും ഞെട്ടിക്കുന്ന ഉയർന്ന ലാഭവിഹിതം വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പുകൾ തുടങ്ങി ആധുനിക തട്ടിപ്പുകളായ ക്രിപ്‌റ്റോ കോയിൻ തട്ടിപ്പുവരെ എല്ലാം നമ്മുടെ ബലഹീനതകളെ ചൂഷണം ചെയ്‌താണ്‌ നടപ്പിലാക്കുന്നത്. ആർത്തി, പേടി, സ്‌നേഹം തുടങ്ങിയ നമ്മുടെ വികാരങ്ങളെ മനസിലാക്കി ചെറുകിട ചൂഷണം നടത്തുന്നവരും ഇത്തരം തട്ടിപ്പുകാരുടെ വേറൊരു വേർഷനാണ്.

monson mavukal Scam
കേരളം കണ്ട ഏറ്റവുംവലിയ തട്ടിപ്പുകളിൽ ഒന്നിന്റെ സൂത്രധാരൻ മോൻസൺ മാവുങ്കൽ

ചതിക്കുഴികളിൽ വീണുപോകാതിരിക്കാൻ ചെയ്യേണ്ടത്;-

1. നമ്മൾ ആരായിരുന്നാലും, നമ്മളെ ആർക്കും പറ്റിക്കാൻ സാധിക്കില്ല, നമ്മൾ ഒരിക്കലും പറ്റിക്കപെടില്ല എന്ന ധാരണ മാറ്റുക. മറിച്ച് എപ്പോൾ വേണമെങ്കിലും നമ്മളും പറ്റിക്കപെടാം എന്ന് മനസിലാക്കണം. ഇത് നമ്മളെ കൂടുതൽ കരുതലോടെ ജീവിക്കാൻ സഹായിക്കും.

2. ഏതു തരം ആളുകളെ പരിചയപ്പെട്ടാലും പൂർണമായും അവരെ വിശ്വസിക്കാതെ ഇരിക്കുക. വർഷങ്ങൾകൊണ്ട് മാത്രമാണ് ഒരാളുടെ വ്യക്‌തിത്വം കുറച്ചെങ്കിലും മനസിലാക്കാൻ സാധിക്കുക എന്ന സത്യം ഓർക്കുക.

Online Scam in Kerala3. നമുക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങൾ ആരു പറഞ്ഞാലും അവയെ ചോദ്യം ചെയ്യുകയും അതിനെ കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുകയും വേണം. കുട്ടികളിലും ഈ സ്വഭാവം പഠിപ്പിച്ചു കൊടുക്കുക. വിമർശനാത്‌മക ചിന്ത കുട്ടികളിലും വളർത്തുക.

4. ഇന്റർനെറ്റ് ഉപയോഗം വളരെ സൂക്ഷ്‌മയോടെ ആയിരിക്കണം. നമ്മുടെ ഫോൺ നമ്പർ, വ്യക്‌തിപരമായ താൽപര്യങ്ങൾ, ജനന തീയതി തുടങ്ങിയവ ഒരു സൈറ്റുകളിലും ആപ്ളിക്കേഷനുകളിലും, അത്യാവശ്യമല്ലങ്കിൽ പങ്കുവെക്കാതിരിക്കുക. ഇത്തരത്തിലുള്ള നമ്മുടെ വ്യക്‌തിപരമായ വിവരങ്ങൾ വിൽക്കുന്ന കമ്പനികൾ നിരവധിയുണ്ട്. ഈ വിവരങ്ങൾ വാങ്ങിക്കുന്നവർക്ക് എളുപ്പത്തിൽ നമ്മളെ പറ്റിക്കാനാവും.

5. കഠിനാധ്വാനത്തിലൂടെ മാത്രം ഉന്നത നിലയിൽ എത്താൻ ശ്രമിക്കുക. കുറുക്കു വഴികൾ ഉപേക്ഷിക്കുക. ‘റിസ്‌ക് എടുത്താലെ ജീവിത വിജയം ഉണ്ടാവൂ’ പോലുള്ള പ്രചോദന ചിന്തകളിൽ നിന്ന് വിട്ടു നിൽക്കുക.

6. നമ്മുടെ ദൗർബല്യങ്ങളെ അറിയാവുന്ന സുഹൃത്തുക്കളെ സൂക്ഷിക്കുക.

Online Scam in Kerala

7. പത്ര/ ഓൺലൈൻ/ ടിവി/ സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളെ ‘പഠന വിധേയമാക്കാതെ’ വിശ്വസിക്കരുത്.

8. സാമൂഹിക മാദ്ധ്യമങ്ങളിൽ നിങ്ങളെ സ്വാധീനിക്കുന്നവർ (ഇൻഫ്‌ളുവെൻസേഴ്‌സ്), വ്‌ളോഗേഴ്‌സ് എന്നിവർ പറയുന്ന പരസ്യങ്ങൾ കണ്ണടച്ച് വിശ്വസിക്കാതെ ഇരിക്കുക. അവയെ കുറിച്ച്‍ പഠിച്ച് മനസിലാക്കിയ ശേഷം മാത്രം വിശ്വസിക്കുക.

9. യുക്‌തി ബോധം, വിവേകം, സാമാന്യ ബോധ്യം മുതലായവ എപ്പോഴും ഉണർത്തിവെക്കുക. എങ്കിൽ മാത്രമേ നമുക്കുചുറ്റുമുള്ള ചെറുതും വലുതുമായ ചതിക്കുഴികളിൽ ചെന്ന് ചാടാതിരിക്കാൻ സാധിക്കുകയുള്ളൂ.

Most Read: ഉപയോക്‌താക്കളുടെ പരാതി; ഗൂഗിൾ നീക്കം ചെയ്‌തത്‌ ഒരുലക്ഷത്തോളം കണ്ടന്റ് പേജുകൾ

COMMENTS

  1. Nalloru nirdhesam. Egane pattikkam enne alojiche aane palarum ravile ezhunnelkkunnathe thanne.
    Sookshichal dhukkikenda enna pazhanjolle ivide anwartham aakunnu .maathramalla ethu valiyavanum pattikkappedam enne monson padippichu ha ha ha. ..

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE