നീരൊഴുക്ക് കുറഞ്ഞു; ഇടുക്കി അണക്കെട്ടിന്റെ മൂന്നാം ഷട്ടറും അടച്ചു

By Team Member, Malabar News
Third Shutter Of Idukki Dam Is Also Closed
Ajwa Travels

ഇടുക്കി: ജലനിരപ്പ് കുറയ്‌ക്കുന്നതിനായി തുറന്ന ഇടുക്കി അണക്കെട്ടിലെ 3 ഷട്ടറുകളിൽ അവസാനത്തേതും അടച്ചു. രണ്ട് ഷട്ടറുകൾ നേരത്തെ തന്നെ അടച്ചിരുന്നു. നിലവിൽ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെയാണ് മൂന്നാമത്തെ ഷട്ടറും അടക്കാൻ തീരുമാനിച്ചത്.

കഴിഞ്ഞ 19ആം തീയതിയാണ് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടിലെ 3 ഷട്ടറുകൾ 35 സെന്റീമീറ്റർ വീതം തുറന്നത്. തുടർന്ന് മഴ കുറഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ 22ന് 2 ഷട്ടറുകൾ അടക്കുകയും, മൂന്നാമത്തെ ഷട്ടർ 40 സെന്റീമീറ്റർ ആയി ഉയർത്തുകയും ചെയ്‌തിരുന്നു.

ജലനിരപ്പ് 2397.90 അടിയിലെത്തിയ സാഹചര്യത്തിലാണ് മൂന്നാമത്തെ ഷട്ടർ അടയ്‌ക്കാൻ ജില്ലാ കളക്‌ടർ അനുമതി നൽകിയത്. ഇത്രയും ദിവസം കൊണ്ട് 46.296 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഷട്ടർ വഴി പുറത്തേക്ക് ഒഴുകിയത്.

Read also: മുല്ലപ്പെരിയാർ ജലനിരപ്പ് 139 അടിയായി നിലനിർത്തണം; കേരളം സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE