കോവിഡ് മൂന്നാം തരംഗം; നിയമസഭാ സാമാജികർക്കായി സുരക്ഷാ പരിശീലന പരിപാടി ഇന്ന്

By Staff Reporter, Malabar News
kerala-legistative
Ajwa Travels

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതകളെ ചൊല്ലിയുള്ള ആശങ്കകൾ പിടിമുറുക്കവെ കേരളത്തിലെ നിയമസഭാ സാമാജികർക്ക് വേണ്ടി സർക്കാർ സംഘടിപ്പിക്കുന്ന സുരക്ഷാ പരിശീലന പരിപാടി ഇന്ന് വൈകീട്ട് 3.30ന് നടക്കും. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ വച്ചാണ് പരിപാടി നടക്കുക. നിയമസഭാ സ്‌പീക്കർ എംബി രാജേഷ് പരിശീലന പരിപാടി ഉൽഘാടനം ചെയ്യും.

ആരോഗ്യമന്ത്രി വീണാ ജോർജാണ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്നത്. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഡോ. അനീഷ് ടിഎസ് (കമ്മ്യൂണിറ്റി മെഡിസിൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ്), ഡോ. മുഹമ്മദ് അഷീൽ (സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ), ഡോ. സന്തോഷ് കുമാർ എസ്എസ് (ഡെപ്യൂട്ടി സൂപ്രണ്ട്, തിരുവനന്തപുരം മെഡിക്കൽ കോളേജ്) ഡോ. സജീഷ് ജി (അനസ്‌തേഷ്യോളജി, നെയ്യാർ മെഡിസിറ്റി), ഡോ. ജയപ്രകാശൻ കെപി (മാനസികാരോഗ്യ വിഭാഗം, തിരുവനന്തപുരം മെഡിക്കൽ കോളേജ്) എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഇവർക്ക് പുറമെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഫെക്ഷൻ കൺട്രോൾ വിഭാഗത്തിൽ പ്രവർത്തിക്കുന്ന ഡോ. അനുജ എം, ചിത്ര പിഎൻ, ദീപ വിഎസ് എന്നിവരും പരിശീലന പരിപാടിയിൽ പങ്കെടുക്കും.

Read Also: മുട്ടില്‍ മരംകൊള്ള: അന്വേഷണത്തിന് സ്‌റ്റേ ഇല്ല; പ്രതികളുടെ ആവശ്യം തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE