തിരുവനന്തപുരത്ത് വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു

By Trainee Reporter, Malabar News
crime news
Representational Image
Ajwa Travels

തിരുവനന്തപുരം: കാട്ടുപന്നിയെ കുടുക്കാൻ കെട്ടിയ വൈദ്യുതി കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടിട്ടില്ല. ഏകദേശം 65 വയസ് പ്രായം തോന്നിക്കുന്ന മധ്യവയസ്‌കനാണ് മരിച്ചത്. വിതുര മേമല ലക്ഷ്‌മി എസ്‌റ്റേറ്റിന് സമീപം നസീർ മുഹമ്മദ് എന്നയാളുടെ പുരയിടത്തിലാണ് സംഭവം.

മരക്കുറ്റിയിൽ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തിൽ ചുറ്റിക്കിടന്ന നിലയിലായിരുന്നു. ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കാട്ടുപന്നി ശല്യം രൂക്ഷമായ മേഖലയിൽ ഇത് തടയാനായി കമ്പിയിലൂടെ വൈദ്യുതി കടത്തി വിട്ടതാണ് അപകടത്തിന് കാരണമായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Most Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പണം വാഗ്‌ദാനം ചെയ്‌ത് പരസ്യം; കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE