തോമസ് കപ്പ് ബാഡ്‌മിന്റണ്‍; ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി മുഖ്യമന്ത്രി

By News Bureau, Malabar News
sports news
Ajwa Travels

തിരുവനന്തപുരം: തോമസ് കപ്പ് ബാഡ്‌മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.

‘കന്നി തോമസ് കപ്പ് നേടിയ ഇന്ത്യൻ ടീമിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇത് ഇന്ത്യൻ ബാഡ്‌മിന്റണ്‍ ചരിത്രത്തിന് അഭിമാന നിമിഷമാണ്’, മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.

നിലവിലെ ചാമ്പ്യൻമാരായ ഇന്‍ഡൊനീഷ്യയെ ഫൈനലിൽ തകർത്താണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. ഇന്തോനേഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലും ജയിച്ചാണ് ഇന്ത്യ കിരീടം ഉറപ്പിച്ചത്.

കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് റാങ്കി റെഡി- ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയ ശില്‍പികള്‍. 14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങൾ ആവർത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു. വരാനിരിക്കുന്ന കായിക താരങ്ങൾക്ക് വലിയ പ്രചോദനമാണ് ഈ തിളക്കമാർന്ന വിജയമെന്നും മോദി പറഞ്ഞു.

Most Read: ജനവിശ്വാസം തിരിച്ചു പിടിക്കാൻ കുറുക്കു വഴികളില്ല; പദവി നോക്കാതെ ജനങ്ങളിലേക്ക് ഇറങ്ങണം-രാഹുൽ ഗാന്ധി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE