മലപ്പുറം: മലയാളികള്‍ക്കിടയില്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ പരസ്‌പരം അകല്‍ച്ചയുണ്ടാക്കുന്നവര്‍ ന്യൂനപക്ഷമാണെന്നും തമ്മിൽ ഐക്യം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് കൂടുതലെന്നും ഇതു പ്രതീക്ഷ നല്‍കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സമസ്‌ത കേരള ജംഇയ്യതുല്‍ ഉലമ സംസ്‌ഥാന വ്യാപകമായി ‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ ആടിസ്ഥാനമാക്കി സംഘടിപ്പിക്കുന്ന ത്രൈമാസ ബോധനയത്‌നം’ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.
‘വ്യത്യസ്‌തതകളെ അംഗീകരിച്ച് മുന്നോട്ടുപോവാന്‍ കഴിയണം. കൂടിചേരലുകളുടെ പൊതു ഇടങ്ങള്‍ വര്‍ധിപ്പിക്കാനാവണം. മയക്കുമരുന്ന്, മദ്യം, ദാരിദ്ര്യം തുടങ്ങിയവക്കെതിരെ പൊതുവായ മുദ്രാവാക്യം ഉയര്‍ത്തപ്പെടണം. അതാണ് മതങ്ങള്‍ ആവശ്യപ്പെടുന്നതും. വിശ്വാസികള്‍ വിനയം പുലര്‍ത്തുന്നവരാവണം. അല്ലെങ്കില്‍ അവര്‍ കാരണം മതങ്ങള്‍ വിമര്‍ശിക്കപ്പെടാന്‍ കാരണമാകും.‘ -തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Most Read: ഒൻപത് മാസം പ്രായമുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധം; നിർദ്ദേശങ്ങൾ പുതുക്കി