സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികൾ സമീപത്തെ കുളത്തില്‍ മരിച്ച നിലയിൽ

By Desk Reporter, Malabar News
Three children who went missing from school are found dead in a nearby pond
Representational Image

ഭോപ്പാല്‍: സ്‌കൂളിൽ നിന്നും കാണാതായ മൂന്ന് കുട്ടികളെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിലാണ് സംഭവം. സ്‌കൂൾ കഴിഞ്ഞ ശേഷം മൂന്ന് കുട്ടികളെ കാണാതാവുകയും പിന്നീട് അവരുടെ മൃതദേഹം കുളത്തിൽ പൊങ്ങുകയും ആയിരുന്നു.

5 മുതൽ 9 വയസ് വരെ പ്രായമുള്ള രണ്ട് പെൺകുട്ടികളും, ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. സ്‌കൂളിൽ പോയ ഇവര്‍ തിരിച്ചുവരേണ്ട സമയം ആയിട്ടും എത്തിയില്ലെന്നാണ് മലജ്‌ഖണ്ഡ് പോലീസ് സ്‌റ്റേഷൻ അസിസ്‌റ്റന്റ് സബ് ഇൻസ്‌പെക്‌ടർ കൈലാഷ് ഉയ്‌കെ പറഞ്ഞത്.

തിരച്ചിലിനിടെ, ചൊവ്വാഴ്‌ച രാത്രി സമീപത്തെ കൃഷിയിടത്തിലെ കുളത്തിൽ മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്നത് കുട്ടികളുടെ കുടുംബാംഗങ്ങൾ ആണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു. സമീപത്ത് കളിക്കുന്നതിനിടെ കുട്ടികൾ കുളത്തിലേക്ക് വഴുതിവീണ് മുങ്ങി മരിച്ചതാകാമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്‌ഥർ പറഞ്ഞു.

ബുധനാഴ്‌ച പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തതായി അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Most Read:  ദ്രൗപതി മുർമുവിന് പിന്തുണയുമായി ജെഡിയു; നാമനിർദ്ദേശ പത്രിക വെള്ളിയാഴ്‌ച സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE