സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണു; ഒരാളെ കാണാതായി

By News Desk, Malabar News
death
Representational Image
Ajwa Travels

കൊല്ലം: പത്തനാപുരത്ത് സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ ആറ്റിൽ വീണ് ഒഴുക്കിൽ പെട്ടു. രണ്ടുപേരെ രക്ഷപെടുത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. പത്തനംതിട്ട കോന്നിക്ക് സമീപത്തെ കൂടൽ സ്വദേശിയായ പെൺകുട്ടിയെയാണ് കാണാതായിരിക്കുന്നത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. പത്തനാപുരത്തെ സുഹൃത്തിന്റെ വീട്ടിൽ എത്തിയതായിരുന്നു പെൺകുട്ടികൾ. ഉച്ചഭക്ഷണം കഴിച്ച ശേഷം സമീപത്തെ പുഴക്ക് അടുത്തെത്തി സെൽഫി എടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരും പുഴയിലേക്ക് വീണു. സമീപത്തുണ്ടായിരുന്ന നാട്ടുകാർ ഉടൻ തന്നെ രണ്ടുപേരെ രക്ഷപെടുത്തിയെങ്കിലും മൂന്നാമത്തെ പെൺകുട്ടിയെ കണ്ടെത്താനായില്ല. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും തിരച്ചിൽ തുടരുകയാണ്.

ആറിന് ആഴം കൂടിയ സ്‌ഥലമാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്‌തതിനാൽ വെള്ളത്തിന്റെ അളവ് കൂടുതലാണെന്നും നാട്ടുകാർ പറഞ്ഞു.

Most Read: ‘ഹോം’ ജൂറി കണ്ടിട്ടുണ്ടാകില്ല; കുറ്റപ്പെടുത്തി ഇന്ദ്രൻസ്, വിമർശനം ശക്‌തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE