വിസ്‌മയ ഉൾപ്പടെ ആത്‍മഹത്യ ചെയ്‌തത്‌ മൂന്ന് യുവതികൾ; പ്രതികരിച്ച് ജയറാമും ഷെയ്‌നും

By Desk Reporter, Malabar News
Jayaram,-Shane-Nigam on Vismaya's death
Ajwa Travels

തിരുവനന്തപുരം: കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമാന രീതിയിൽ മൂന്ന് യുവതികളാണ് സംസ്‌ഥാനത്ത് മരണപ്പെട്ടത്. കൊല്ലം ശാസ്‌താംകോട്ടയിൽ വിസ്‌മയ, തിരുവനന്തപുരം വെങ്ങാനൂരിൽ അർച്ചന, ആലപ്പുഴ വള്ളികുന്നത്ത് സുചിത്ര എന്നിവരാണ് മരിച്ചത്. ഇതിന് പിന്നാലെ വലിയ തോതിലുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്നത്. ഇപ്പോൾ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻമാരായ ജയറാം, ഷെയ്ൻ നിഗം എന്നിവർ.

‘ഇന്ന് നീ, നാളെ എന്റെ മകള്‍’ എന്നാണ് ജയറാം കുറിക്കുന്നത്. ഒപ്പം മരിച്ച വിസ്‌മയയുടെ ചിത്രവും ജയറാം പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ആത്‍മഹത്യ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമാണോ എന്നാണ് ഷെയ്ൻ നിഗം ചോദിക്കുന്നത്. “ആത്‍മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ വിളിച്ചു പറയുവാൻ ധൈര്യം കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ തോൽക്കുകയല്ലെ സത്യത്തിൽ?”- ഷെയ്ൻ ചോദിക്കുന്നു.

നമ്മുടെ പാഠ്യ സിലബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും ഷെയ്ൻ പറഞ്ഞു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാൻ ധൈര്യവും ആർജവവും കാണിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്‌തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു; ഷെയ്ൻ ഫേസ്ബുക്കിൽ കുറിച്ചു.

Most Read:  രാമനാട്ടുകര അപകടം; സംഘത്തലവൻ അപകടം നടന്നയുടൻ രക്ഷപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE