മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ച് തൃശൂര്‍ കോര്‍പറേഷന്‍

By Staff Reporter, Malabar News
covid update-wayanad
Representational Image
Ajwa Travels

തൃശൂര്‍: കോര്‍പറേഷന്‍ പരിധിയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി മെഗാ ആന്റിജന്‍ ടെസ്‌റ്റ് ക്യാംപ് ആരംഭിച്ചു. മേഖല അടിസ്‌ഥാനമാക്കി ശക്‌തന്‍ പുനരധിവാസ ഷെഡ്, ഒല്ലൂര്‍ വൈലോപ്പിള്ളി സ്‌കൂള്‍, കാളത്തോട് യുപി സ്‌കൂള്‍, കൂര്‍ക്കഞ്ചേരി സോണല്‍ ഓഫിസ്, അയ്യന്തോള്‍ നിര്‍മ്മല യുപി സ്‌കൂള്‍, ചേറൂര്‍ എന്‍എസ് യുപി സ്‌കൂള്‍ എന്നിങ്ങനെ 6 കേന്ദ്രങ്ങളിലായാണ് ക്യാംപ് സംഘടിപ്പിച്ചത്.

മേഖല അടിസ്‌ഥാനത്തിലുള്ള ക്യാംപുകളില്‍ അതാത് മേഖലയിലുള്ള കൗണ്‍സിലര്‍മാര്‍ നേതൃത്വം നല്‍കും. രോഗവ്യാപനം തടയുന്നതിനായി കോര്‍പറേഷന്‍ ആരംഭിച്ചിട്ടുള്ള ക്യാംപുകള്‍ പരമാവധി ഉപയോഗപ്പെടുത്തി സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതാണെന്ന് മേയര്‍ എംകെ വര്‍ഗീസ് അറിയിച്ചു.

രോഗവ്യാപനം തടയല്‍, വ്യാപാര സ്‌ഥാപനങ്ങളിലെ ജീവനക്കാരുടെ നെഗറ്റിവിറ്റി ഉറപ്പാക്കല്‍, കോര്‍പ്പറേഷന്‍ പരിധിയിലെ യഥാര്‍ഥ ടിപിആര്‍ ലഭ്യമാക്കല്‍ എന്നിവ വഴി മാത്രമേ ജനങ്ങളുടെ ഭീതി ഒഴിവാക്കാനാകൂ എന്നു മനസിലാക്കിയതിന്റെ അടിസ്‌ഥാനത്തിലാണ് തൃശൂര്‍ കോര്‍പറേഷന്‍ മെഗാ ക്യാംപുകള്‍ ആരംഭിച്ചത്. ഓഗസ്‌റ്റ് 20 വരെ മെഗാ ക്യാംപുകള്‍ തുടരും

ഇതിനുപുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍ വഴി 55 ഡിവിഷനുകളിലും വീടുവീടാന്തരം കയറി ബോധവല്‍കരണം നടത്തി, രോഗനിര്‍ണയത്തിന് ആളുകളെ എത്തിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുന്നുണ്ട്.

Most Read: ടിപിആർ ഉയരുന്നതിൽ ആശങ്ക; പരിശോധനകൾ വർധിപ്പിക്കണമെന്ന് കേന്ദ്രസംഘം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE