ഒടുവില്‍ ശുഭ പര്യവസാനം; ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ കര്‍ണാടക വനത്തിലേക്ക് തുരത്തി

By News Desk, Malabar News
tiger in Wayanad
Rep. Image
Ajwa Travels

വയനാട്: ദിവസങ്ങളായി പ്രദേശവാസികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കടുവയെ കര്‍ണാടക ബന്ദിപ്പൂര്‍ വനത്തിലേക്ക് തുരത്തി. കൊളവള്ളിയില്‍ ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെയാണ് ഓടിച്ച് കന്നാരം പുഴ കടത്തിയത്. കര്‍ണാടക അതിര്‍ത്തിയിലെ പാറ കവലയില്‍ വെച്ച് വൈകിട്ടോടെ കടുവയെ മയക്കു വെടിവെച്ചെങ്കിലും മയങ്ങാതായതോടെ ഓടിച്ച് വനത്തിലേക്ക് കടത്തുകയായിരുന്നു.

കടുവയെ പിടികൂടുന്നതിനിടെ കടുവയുടെ അക്രമത്തില്‍ പരുക്കേറ്റ പുല്‍പ്പള്ളി ഫോറസ്‌റ്റ് ഓഫിസിലെ വാച്ചര്‍ വിജേഷിനെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കൈയില്‍ ഗുരുതര പരുക്കേറ്റതിനാല്‍ വിജേഷിന് ശസ്‌ത്രക്രിയക്ക് വിധേയനാകേണ്ടതുണ്ട്.

ഇന്ന് ഉച്ചയോടെയാണ് വനപാലകര്‍ ആകാശനിരീക്ഷണം നടത്തി കടുവയെ കണ്ടെത്തിയത്. തുടര്‍ന്ന് മയക്കുവെടി വെക്കാനുള്ള സാഹചര്യമൊരുക്കി. മയക്കുവെടിവെച്ചങ്കിലും കടുവ മയങ്ങിയില്ല. വീണ്ടും മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും അത് പാളി. പിന്നീട് കടുവ കര്‍ണാടക ബന്ദിപ്പൂര്‍ കടുവാ സങ്കേതം ലക്ഷ്യമാക്കി നീങ്ങിയതോടെ വനപാലകര്‍ ഓടിച്ച് കന്നാരം പുഴ കടത്തുകയായിരുന്നു.

Malabar News: നടുറോഡില്‍ കത്തി ചൂണ്ടി കാര്‍ കവര്‍ന്ന സംഭവം; പ്രതി പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE