വയനാട്: വാകേരിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ അനുമതി. ചീഫ് ലെവൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകിയത്. കടുവ ജനവാസ മേഖലയിൽ എത്തിയാൽ മയക്കുവെടിവെച്ചു പിടികൂടും. രണ്ടു ദിവസമായി പ്രദേശമാകെ ഭീതിയുടെ മുൾമുനയിലാണ്. കടുവ ജനവാസ കേന്ദ്രത്തിൽ നിന്ന് കാടുമൂടി കിടക്കുന്ന സ്വകാര്യ എസ്‌റ്റേറ്റിലേക്ക് നീങ്ങിയിരിക്കുകയാണ്.
അതിനിടെ, കടുവ വീണ്ടും തിരിച്ചെത്തുന്നത് തടയാൻ പ്രദേശത്ത് കൂടും കൂടുതൽ നിരീക്ഷണ ക്യാമറകളും സ്‌ഥാപിക്കും. കടുവ എല്ലുമല എസ്‌റ്റേറ്റിലേക്കാണ് കടന്നത്. ഇതിന് തൊട്ടടുത്ത് വനമേഖലയാണ്. 10 വയസ് പ്രായം തോന്നിക്കുന്ന കടുവയുടെ കാലിന് ഗുരുതര പരിക്കുണ്ട്. കടുവകളുമായുള്ള ഏറ്റുമുട്ടലിൽ സംഭവിച്ചതാകാം എന്നാണ് വിലയിരുത്തൽ.
അതേസമയം, ജനവാസ കേന്ദ്രങ്ങളിലെ വാർത്തുമൃഗങ്ങളെ കടുവ ആക്രമിക്കാൻ സാധ്യതയില്ലെന്ന് വനംവകുപ്പ് അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ചീഫ് വെറ്ററിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്‌ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്ന് രാവിലെ പ്രദേശത്തെ ഒരു അങ്കണവാടി ടീച്ചർ കടുവയെ നേരിൽ കണ്ടിരുന്നു. ഇതോടെ കടുവാ ഭീതി നിലനിൽക്കുന്ന വാർഡുകളിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു.
Most Read: നിയമനക്കത്ത് വിവാദം; പ്രതിപക്ഷ സമരം ഒത്തുതീർപ്പായി- ഡിആർ അനിൽ രാജിവെക്കും