പാഴ്‌സൽ ഓഫീസിൽ നിന്നും രണ്ട് ചാക്ക് പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തു

By Team Member, Malabar News
Tobacco Products Seized From Kozhikode
Ajwa Travels

കോഴിക്കോട്: റെയിൽവേ കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങൾ എത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ആർപിഎഫ് 2 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ആർപിഎഫ് ഇൻസ്‌പെക്‌ടർ ഉപേന്ദ്രകുമാറിന്റെ നേതൃത്വത്തിൽ എസ്ഐ അപർണ അനിൽകുമാർ, സിപിഒ സിറാജ്, സുമേഷ് എന്നിവർ നടത്തിയ പരിശോധനയിലാണ് പാഴ്‌സൽ ഓഫീസിൽ നിന്നും പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

രണ്ട് ചാക്കുകളിലായാണ് പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. തുടർന്ന് ആർപിഎഫ് ഉദ്യോഗസ്‌ഥർ വിവരം അറിയിച്ചതിനെ തുടർന്ന് എക്‌സൈസ്‌ സംഘം എത്തി പരിശോധിച്ച് ചാക്കുകൾ കസ്‌റ്റഡിയിൽ എടുത്തു. അഹമ്മദാബാദിൽ നിന്നും ആഴ്‌ചകൾക്ക് മുൻപാണ് ഇത് പാഴ്‌സൽ ഓഫീസിൽ എത്തിയത്. പാഴ്‌സൽ സ്വീകരിക്കാൻ ഉടമ എത്താത്ത സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കൂടാതെ പാഴ്‌സൽ അയച്ച വ്യക്‌തിയെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്‌തമാക്കി.

Read also: വധശ്രമക്കേസ് പ്രതി കുത്തി പരിക്കേൽപ്പിച്ച പോലീസുകാർക്ക് ധനസഹായം പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE