തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ ആദ്യ ദിനം ആളൊഴിഞ്ഞ് സെക്രട്ടറിയേറ്റ്. ആകെ 4828 ജീവനക്കാരുള്ള സെക്രട്ടറിയേറ്റില്‍ ഇന്ന് വെറും 32 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. ഭരണ, പ്രതിപക്ഷ അനുകൂല ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുത്തതിനാലാണ് ഹാജര്‍ നില ഗണ്യമായി കുറഞ്ഞത്.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി ഇന്ന് വ്യക്‌തമാക്കി. ജീവനക്കാരുടെ സമരം തടഞ്ഞ് ഉത്തരവിറക്കാനും ഹൈക്കോടതി ഉത്തരവു നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാൽപര്യ ഹരജിയിലാണ് കോടതി നടപടി.
Read Also: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് വധഭീഷണി; അന്വേഷണം ആരംഭിച്ചു