തായ്‌വാനിൽ ട്രെയിൻ അപകടം; 36 മരണം, നിരവധി പേർക്ക് പരിക്ക്

By Staff Reporter, Malabar News
taiwan-train
Ajwa Travels

തായ്‌പേയ്: കിഴക്കൻ തായ്‌വാനിലെ തുരങ്കത്തിനുള്ളിൽ തീവണ്ടി പാളം തെറ്റി 36 പേരോളം മരിച്ചതായി റിപ്പോർട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തുരങ്കത്തിനുള്ളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന യാത്രികരെ പുറത്തെടുക്കാനായുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. പരിക്കേറ്റവർക്ക് വൈദ്യസഹായം എത്തിക്കാനായി ആശുപത്രികൾക്ക് നിർദേശം നൽകിയതായി പ്രസിഡണ്ട് സായ് ഇങ് വെന്നിന്റെ ഓഫീസ് അറിയിച്ചു.

തായ്‌വാൻ സമയം രാവിലെ 9.30ഓടെ കിഴക്കൻ റെയിൽവേ ലൈനിലായിരുന്നു അപകടം. 61 യാത്രക്കാരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. 72 യാത്രക്കാരോളം തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. തായ്‌പേയിൽ നിന്ന് തായ്‌തുങ് നഗരത്തിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ 350ഓളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

Read Also: യുഎസിലെ വിസാ നിയന്ത്രണങ്ങൾ നിർത്തലാക്കി ബൈഡൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE