പാലക്കാട്: കോവിഡ് പശ്‌ചാത്തലത്തില്‍ നിയന്ത്രണം കര്‍ശനമാക്കി തമിഴ്‍നാടും. വാളയാർ അതിർത്തി കടന്ന് തമിഴ് നാട്ടിലെത്താൻ ഇനി ഇ പാസും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വേണം. കോയമ്പത്തൂർ ജില്ലാ കലക്‌ടർ പാലക്കാട് കലക്‌ടറെ ഔദ്യോഗകമായി വിവരം അറിയിച്ചു.
അതേസമയം കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകം ഏർപ്പെടുത്തിയ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ ചട്ടങ്ങൾക്ക് വിരുദ്ധമെന്ന് കര്‍ണാടക ഹൈക്കോടതി വിമർശിച്ചു. 25 ചെക്പോസ്‌റ്റുകൾ ഉണ്ടായിട്ടും നാല് എണ്ണത്തിലൂടെ മാത്രം ആളുകളെ കടത്തിവിടുന്നത് എന്ത് അടിസ്‌ഥാനത്തിൽ ആണെന്ന് കോടതി ചോദിച്ചു.
ഇത് കേന്ദ്രത്തിന്റെ ചട്ടങ്ങൾക്ക് എതിരാണ്. കാസർഗോഡ് വഴി വരുന്നവർക്ക് മാത്രം നിയന്ത്രണം ഏർപ്പെടുത്തിയത് പരിഹാസ്യമെന്നും കോടതി അഭിപ്രായപ്പെട്ടു. ദക്ഷിണ കന്നഡ കലക്‌ടറോട് സംഭവത്തിൽ കോടതി വിശദീകരണം തേടി. കേസ് ഇനി മാർച്ച് 18ന് പരിഗണിക്കും.
Read Also: മുഖ്യമന്ത്രിയുടെ പേര് പറഞ്ഞാൽ സ്വപ്‌നയെ മാപ്പുസാക്ഷിയാക്കാം; ഇഡിക്കെതിരെ വീണ്ടും മൊഴി