വൈറസ് വ്യാപനം തടയുക ലക്ഷ്യം; അമേരിക്കയിൽ വീണ്ടും യാത്ര വിലക്ക് ഏർപ്പെടുത്തി ബൈഡൻ

By Trainee Reporter, Malabar News
Russia-Ukraine war: India did not react strongly; U.S.

വാഷിങ്ടൺ: അമേരിക്കയിൽ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ നടപടികളിലേക്ക് കടക്കാൻ ഒരുങ്ങി പ്രസിഡണ്ട് ജോ ബൈഡൻ. ഇതിന്റെ ഭാഗമായി അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കോവിഡ് പരിശോധന റിപ്പോർട് നിർബന്ധമാക്കുകയും യാത്രാവിലക്കുകൾ പുനസ്‌ഥാപിക്കുകയും ചെയ്‌തു. സൗത്ത് ആഫ്രിക്കയിൽ നിന്നുള്ളവർക്ക് യാത്രാ നിരോധനം ഏർപ്പെടുത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ബൈഡൻ ഒപ്പുവെച്ചു.

യൂറോപ്പ്, യുകെ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് നിലവിലുണ്ടായിരുന്ന യാത്രാ നിയന്ത്രണം തുടരുമെന്നും ഉത്തരവിൽ പറയുന്നുണ്ട്. അതിവ്യാപന ശേഷിയുള്ള കൊറോണ വൈറസുകൾ അമേരിക്കയിൽ വ്യാപിക്കുന്നത് തടയുകയാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമാക്കുന്നതെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിൽ ചൂണ്ടികാണിക്കുന്നു.

ഈ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണം ഡൊണാൾഡ് ട്രംപ് പ്രസിഡണ്ട് സ്‌ഥാനം ഒഴിയുന്നതിന് മുൻപ് ഒഴിവാക്കിയിരുന്നു. ട്രംപിന്റെ ഈ ഉത്തരവ് എടുത്തുമാറ്റുകയാണെന്നും വൈറ്റ് ഹൗസ് വക്‌താവ്‌ അറിയിച്ചു.

Read also: ഇഖാമ ഫീസ് വർഷത്തിൽ 4 തവണയായി അടക്കാം; നിർദ്ദേശത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE