ഇഖാമ ഫീസ് വർഷത്തിൽ 4 തവണയായി അടക്കാം; നിർദ്ദേശത്തിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

By News Desk, Malabar News
Iqama Saudi Arabia
Ajwa Travels

റിയാദ്: രാജ്യത്ത് തൊഴിലെടുക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്തയുമായി സൗദി മന്ത്രിസഭ. രാജ്യത്തെ വിദേശ തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് (ഇഖാമ) ഇനി മൂന്ന് മാസത്തേക്ക് മാത്രമായി എടുക്കുകയോ പുതുക്കുകയോ ചെയ്യാം.

രാജ്യത്ത് പുതുതായി എത്തുന്ന തൊഴിലാളിക്ക് ആദ്യമായി ഇഖാമ എടുക്കുന്നതിനും നിലവിലുള്ളയാൾക്ക് അത് പുതുക്കുന്നതിനോ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും അടക്കേണ്ടതുണ്ടായിരുന്നു. ആ നടപടിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

ഇനിമുതൽ ഒരു വർഷം അടക്കേണ്ട തുക നാല് തവണകളായി അടച്ചാൽ മതിയാകും. നിലവിൽ ഇഖാമ ഫീസും ലെവിയും ആരോഗ്യ ഇൻഷുറൻസും അടക്കം 12,000ത്തോളം റിയാലാണ് ഒരു വർഷത്തേക്ക് വേണ്ടിവരുന്നത്. അത് ഇനി നാല് ഗഡുക്കളായി അടക്കാൻ കഴിയുന്നത് പ്രവാസികൾക്കും അവരുടെ തൊഴിലുടമകൾക്കും ഏറെ ആശ്വാസം നൽകുന്ന കാര്യമാണ്.

ഇത് സംബന്ധിച്ച മാനവശേഷി മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് ചൊവ്വാഴ്‌ച രാത്രി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. എന്നാൽ, ഹൗസ് ഡ്രൈവർമാർ, ഹൗസ് മെയ്‌ഡ്‌ തുടങ്ങിയവരടക്കമുള്ള വ്യക്‌തിഗത വിസയുള്ളവർക്ക് ഈ ആനുകൂല്യം ബാധകമല്ല. ഇവർക്ക് ഇഖാമ പുതുക്കുന്നതിന് 650 റിയാൽ മാത്രമേയുള്ളൂ. അതിനാലാണ് ഈ വിഭാഗക്കാരെ പുതിയ ആനുകൂല്യത്തിൽ നിന്ന് ഒഴിവാക്കിയത്.

Also Read: ഇന്ത്യൻ എക്‌സ്​പ്രസിന് റിപ്പബ്ളിക് ടിവിയുടെ വക്കീൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE