ചികിത്സ നിഷേധിച്ചു; കോവിഡ് മുക്ത ജൻമം നല്‍കിയ ഇരട്ട കുഞ്ഞുങ്ങള്‍ മരിച്ചു

By Team Member, Malabar News
Malabarnews_denied treatment
Representational image
Ajwa Travels

മലപ്പുറം : കോവിഡ് മുക്തയായ ഗര്‍ഭിണിയായ യുവതിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറത്താണ് സംഭവം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ചികിത്സക്കായി യുവതി മൂന്ന് ആശുപത്രികളില്‍ ചെന്നെങ്കിലും ചികിത്സ നിഷേധിച്ചു. പിന്നീട് പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ച ഇരട്ടക്കുട്ടികള്‍ മരിക്കുകയും ചെയ്‌തു.

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ പുലര്‍ച്ചെ 4 മണിക്ക് എത്തിച്ച യുവതിക്ക് വൈകിട്ടോടെയാണ് ചികിത്സ ലഭിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ നിന്നും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും അവിടെയും ചികിത്സ നിഷേധിച്ചു. വൈകുന്നേരം 6 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച യുവതി ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. പക്ഷെ കുഞ്ഞുങ്ങള്‍ ഉടന്‍ തന്നെ മരിക്കുകയായിരുന്നു.

കോവിഡ് രോഗം ബാധിച്ച യുവതി ക്വാറന്റൈന് ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് ആയാല്‍ മാത്രമേ ചികില്‍സിക്കാന്‍ സാധിക്കൂ എന്നാണ് ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

Read also : കണ്ണൂരിൽ ഒരു കോവിഡ് മരണം കൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE