കാസർഗോഡ് കളക്‌റ്ററേറ്റിൽ ഗോത്രജന കൂട്ടായ്‌മയുടെ സമരം

By Trainee Reporter, Malabar News
Kasargod Collectorate
Ajwa Travels

കാസർഗോഡ്: ഒരേക്കർ കൃഷിഭൂമി നൽകണമെന്ന് ആവശ്യപ്പെട്ട് കാസർഗോഡ് കളക്‌റ്ററേറ്റിൽ ആദിവാസികളുടെ സമരം. ഗോത്രജന കൂട്ടായ്‌മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്‌ത്രീകളും കുട്ടികളുമടക്കം നിരവധിപേർ പ്രതിഷേധത്തിൽ പങ്കെടുത്തു. സമരം ശക്‌തമായതോടെ ജില്ലാ കളക്‌ടർ ചർച്ചയ്‌ക്ക് വിളിച്ചു.

ഭൂരഹിത പട്ടിക വർഗക്കാർക്ക് ഭൂമി ലഭ്യമാക്കുന്നതിന് കൃഷിയോഗ്യവും വാസയോഗ്യവുമായ ഭൂമി ലാൻഡ് ബാങ്കിലേക്ക് ലഭ്യമാക്കുന്നതിനായി ഉടൻ വിജ്‌ഞാപനം പുറപ്പെടുവിക്കുമെന്ന് ജില്ലാ കളക്‌ടർ സമരക്കാരെ അറിയിച്ചു. സർക്കാരിന്റെ നിലവിലുള്ള മാർഗനിദ്ദേശ പ്രകാരം അർഹരായ കുടുംബങ്ങൾക്ക് ഭൂമി ലഭ്യമാക്കൽ നടപടി സ്വീകരിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു.

മുഴുവൻ ആദിവാസികൾക്കും ഒരേക്കർ വീതം കൃഷി ഭൂമി വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് ഗോത്ര ജനതാ കൂട്ടായ്‌മ കളക്‌റ്ററേറ്റ് ഉപരോധിച്ചിരുന്നു. അന്ന് ജില്ലാ ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ നൽകിയ ഉറപ്പ് പാലിക്കാതായതോടെയാണ് ആദിവാസികൾ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയത്.

Most Read: പ്രകടനത്തിനിടെ ഭിന്നശേഷിക്കാരന് മർദ്ദനം; നാല് എസ്‌ഡിപിഐ പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE