സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം 9 മുതൽ; നിയന്ത്രണങ്ങൾ ഇങ്ങനെ

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ട്രോളിങ് നിരോധനം ഈ മാസം 9ന് അർധരാത്രി 12 മണി മുതൽ ആരംഭിക്കും. 52 ദിവസം നീളുന്ന നിരോധനം ജൂലൈ 31ന് അവസാനിക്കും. ഈ കാലയളവിൽ യന്ത്രവൽകൃത ബോട്ടുകൾ ഒന്നും തന്നെ കടലിൽ പോകുവാനോ മൽസ്യബന്ധനം നടത്താനോ പാടില്ല.

നിയന്ത്രണങ്ങൾ ഇങ്ങനെ:

  • കേരളാ തീരത്ത് മൽസ്യബന്ധനം നടത്തുന്ന ഇതര സംസ്‌ഥാന ബോട്ടുകൾ 9ന് മുമ്പായി കേരളാ തീരം വിട്ടുപോകണം.
  • 2 വള്ളങ്ങൾ ഉപയോഗിച്ചുളള പെയർ ട്രോളിങ് അഥവാ ഡബിൾ നെറ്റ്, കൃത്രിമവെളിച്ചം ഉപയോഗിച്ചുള്ള മൽസ്യ ബന്ധനം, ജുവനൈൽ ഫിഷിങ് എന്നിവ കർശനമായി നിരോധിക്കും.
  • പരമ്പരാഗത വള്ളങ്ങളിൽ മൽസ്യബന്ധനം നടത്തുമ്പോൾ സാമൂഹിക അകലം നിർബന്ധമാണ്.
  • ട്രോളിങ് നിരോധനം തുടങ്ങുന്ന 9ന് അർധരാത്രി 12ന് മുമ്പായി എല്ലാ യന്ത്രവൽകൃത ബോട്ടുകളും ഹാർബറുകളിൽ പ്രവേശിക്കണം. നിരോധനം അവസാനിക്കുന്ന ജൂലൈ 31ന് അർധരാത്രി 12 മണിക്കു ശേഷം മാത്രമേ മൽസ്യബന്ധനത്തിന് പുറപ്പെടുവാൻ പാടുളളൂ.
  • മൺസൂൺ കാലയളവിൽ മൽസ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ ബോട്ടുകളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ, മൽസ്യ തൊഴിലാളികളുടെ കൈവശം ബയോമെട്രിക് കാർഡ് എന്നിവ കരുതണം. മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രമേ മൽസ്യബന്ധനത്തിന് പുറപ്പെടാവൂ.
  • ലേലം ഒഴിവാക്കി മാത്രമേ മൽസ്യവിൽപന നടത്തുവാൻ അനുമതിയുള്ളു.

Also Read: ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE