ബംഗാളില്‍ നിരോധനം ലംഘിച്ച്‌ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം

By Staff Reporter, Malabar News
tmc worker_protocol violation

കൊല്‍ക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍, ആഹ്ളാദപ്രകടനങ്ങള്‍ പാടില്ലെന്ന കർശന നിര്‍ദ്ദേശം കാറ്റിൽപ്പറത്തി തൃണമൂല്‍ കോൺഗ്രസ് പ്രവര്‍ത്തകര്‍. കൊല്‍ക്കത്തയിലെ കാളിഘട്ടില്‍ തടിച്ചുകൂടിയ നൂറുകണക്കിന് തൃണമൂല്‍ പ്രവര്‍ത്തകര്‍ വലിയ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്.

കാളിഘട്ടിനു പുറമെ അസനൊളിലും പരിപാടികള്‍ നടന്നതായി റിപ്പോർട്ടുണ്ട്. അവിടെയും നിരവധി പേര്‍ പങ്കെടുത്തിരുന്നു.

നേരത്തെ ഡിഎംകെ പ്രവര്‍ത്തകരും കോവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ചെന്നൈയില്‍ ആഹ്ളാദപ്രകടനം നടത്തിയിരുന്നു. ചെന്നൈയിലെ ഡിഎംകെ ആസ്‌ഥാനത്തിനു വെളിയിലാണ് പ്രവർത്തകർ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്.

ഈ സാഹചര്യത്തില്‍ കുറ്റക്കാർക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ആഘോഷങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ സ്‌റ്റേഷന്‍ ഹൗസ് ഉദ്യോഗസ്‌ഥർക്കെതിരെ നടപടി കൈക്കൊള്ളാൻ കമ്മീഷൻ നിർദ്ദേശം നൽകി.

Read Also: രോഗികളുടെ എണ്ണം ഉയരുന്നു; ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE