രോഗികളുടെ എണ്ണം ഉയരുന്നു; ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന് കോൺഗ്രസ്

By Trainee Reporter, Malabar News
Representational image
Ajwa Travels

പനാജി: കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗോവയിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്ത്.

തീരദേശ സംസ്‌ഥാനമായ ഗോവയിലെ കോവിഡ് സാഹചര്യം ഭീകരമാണ്. നിലവിൽ സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ 4 ദിവസത്തെ ലോക്ക്ഡൗൺ വീണ്ടും നീട്ടണമെന്ന് നിയമസഭയിലാണ് പ്രതിപക്ഷ നേതാവായ ദിഗംബർ കാമത്ത് ആവശ്യപ്പെട്ടത്. നിരപരാധികളുടെ ജീവിതം വെച്ച് സംസ്‌ഥാനം കളിക്കരുതെന്നും കാമത്ത് ആവശ്യപ്പെട്ടു. ജനങ്ങൾ ഭീതിയിലാണ്, വളരെ ഉയർന്ന ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കാണ് സംസ്‌ഥാനത്തുളളതെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്‌ചയാണ് ഗോവയിൽ 4 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. തിങ്കളാഴ്‌ച രാവിലെ 6 വരെയാണ് ലോക്ക്ഡൗൺ. അതേസമയം, 2303 പേർക്കാണ് കഴിഞ്ഞ ദിവസം ഗോവയിൽ കോവിഡ് പോസിറ്റീവായത്. 54 കോവിഡ് മരണം റിപ്പോർട് ചെയ്യുകയും ചെയ്‌തിരുന്നു.

Read also: ‘എന്റെ ജയത്തേക്കാള്‍ ആഗ്രഹിച്ച വിജയം’; എംബി രാജേഷിന് ആശംസകളുമായി പിവി അന്‍വര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE