തിരുവനന്തപുരം: ക്യാംപസിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് അടച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നൂറിലേറെ പേര്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് തീരുമാനം.
കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തെ സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നാളെ 3 മണിക്ക് ചേരുന്ന കോവിഡ് അവലോകന യോഗത്തിൽ സാങ്കേതിക വിദഗ്‌ധരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചു കൊണ്ട് അന്തിമതീരുമാനം എടുക്കും. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
Read also: നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന