ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ വൈറ്റ്ഹൗസ് വിടുമെന്ന് ട്രംപ്

By Staff Reporter, Malabar News
trump image_malabar news
ഡൊണാ​ള്‍​ഡ് ട്രം​പ്
Ajwa Travels

വാഷിംഗ്ടണ്‍: പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്‌ഥാനാര്‍ഥി ജോ ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ്ഹൗസ് വിടുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.

‘തീര്‍ച്ചയായും ഞാന്‍ വൈറ്റ്ഹൗസ് വീടും, അത് നിങ്ങള്‍ക്കറിയാം. പക്ഷേ, ജനുവരി 20 വരെ ധാരാളം കാര്യങ്ങള്‍ നടക്കുമെന്ന് ഞാന്‍ കരുതുന്നു’. ട്രംപ് പറഞ്ഞു. താങ്ക്‌സ്ഗിവിംഗ് ഡേയുടെ ഭാഗമായുള്ള സന്ദേശത്തിനു ശേഷം വൈറ്റ് ഹൗസിലായിരുന്നു ട്രംപിന്റെ പ്രതികരണം. തിരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ടതിന് ശേഷം ആദ്യമായാണ് ട്രംപ് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

അതേസമയം ബൈഡനെ വിജയിയായി പ്രഖ്യാപിച്ചാല്‍ അത് തെറ്റാകുമെന്നും അധികാരം കൈമാറിയാലും തെരഞ്ഞെടുപ്പ് ഫലത്തിന്‍മേലുള്ള നിയമപോരാട്ടം തുടരുമെന്നും ട്രംപ് വ്യക്‌തമാക്കി. തിരഞ്ഞെടുപ്പ് വ്യാജമാണെന്നും ട്രംപ് പറഞ്ഞു. കൂടാതെ തന്നോട് നീതി പുലര്‍ത്താത്തതിന് യുഎസ് മാദ്ധ്യമങ്ങളേയും വന്‍കിട കമ്പനികളേയും ട്രംപ് ആക്ഷേപിച്ചു.

മാത്രവുമല്ല താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്നും എന്നാല്‍ ഇത് ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ട്രംപ് പറഞ്ഞു. പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കുന്നുണ്ട് എന്നും തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം തനിക്കനുകൂലമാക്കാന്‍ ഉള്ള എല്ലാ തെളിവുകളും ഉണ്ടെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു.

അതേസമയം ബൈഡന് അധികാരം കൈമാറാന്‍ നീക്കങ്ങള്‍ തുടങ്ങിയതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യം ചെയ്‌ത് ട്രംപ് സമര്‍പ്പിച്ച ഹരജികള്‍ പല സംസ്‌ഥാനങ്ങളിലെ കോടതികളും തള്ളിയിരുന്നു.

Read Also: ഡെല്‍ഹി ചലോ മാര്‍ച്ച്; രണ്ടാം ദിവസവും അതിര്‍ത്തി അടച്ചു, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE