മാർച്ച് 11ന് ‘സുനാമി’ വരും; ട്രെയ്‌ലർ പുറത്തിറങ്ങി

By Team Member, Malabar News
tsunami
Representational image
Ajwa Travels

മലയാളികളുടെ പ്രിയനടനും, സംവിധായകനുമായ ലാലും, മകൻ ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സുനാമി’. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ ആദ്യ രണ്ട് ടീസറുകളും പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ട്രെയ്‌ലർ പുറത്തിറക്കിയത്. ഫാമിലി എന്റർടെയ്നറായി പുറത്തിറങ്ങുന്ന ചിത്രം മാർച്ച് 11ന് പ്രേക്ഷകർക്ക് മുന്നിലെത്തും.

മജ്‌ഞു വാര്യർ, നിവിൻ പോളി, ആസിഫ് അലി എന്നിവർ ചേർന്നാണ് സുനാമിയുടെ ട്രെയ്‌ലർ പുറത്തിറക്കിയത്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ് ചിത്രം നിർമിക്കുന്നത്. കഥയും തിരക്കഥയും ലാൽ തന്നെ നിർവഹിക്കുന്ന ചിത്രത്തിൽ അലക്‌സ് ജെ പുളിക്കലാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്‌ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വൽസല മേനോൻ, സിനോജ് വർഗീസ്, സ്‌മിനു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്.

Read also : കാത്തിരിപ്പിന് വിരാമം; ‘സലാര്‍’ റിലീസ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE