കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതി നൽകി കണ്ണൂരിലെ ഇരട്ടകളും. കുറ്റിയാട്ടൂരിലെ ഇരട്ട സഹോദരൻമാരായ ജിതിനും ജിഷ്‌ണുവും കയരളത്തെ ഇരട്ട സഹോദരിമാരായ സ്‌നേഹയും ശ്രേയയും ആണ് പരാതി നൽകിയത്.
തളിപ്പറമ്പ് നിയമസഭാ നിയോജക മണ്ഡലത്തിലെ 178ആം നമ്പർ ബൂത്തിലെ 533ആം നമ്പർ വോട്ടറാണ് ജിതിൻ. ജിഷ്‌ണു ഇതേ ബൂത്തിലെ 534ആം നമ്പർ വോട്ടറാണ്. 139ആം ബൂത്തിലെ 77, 78 ക്രമനമ്പറുകളിൽ ഉള്ള വോട്ടർമാരാണ് സ്‌നേഹയും ശ്രേയയും. എന്നാൽ ഇത് ഇരട്ട വോട്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം.
തങ്ങളുടെ പേരില്‍ ഇരട്ട വോട്ടുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയെന്ന് കാട്ടി ഒറ്റപ്പാലം മണ്ഡലത്തിലെ അരുണ്‍, വരുണ്‍ എന്നീ ഇരട്ട സഹോദരൻമാരും പരാതി നൽകിയിരുന്നു.
Read also: ഇരട്ട വോട്ട്; ചെന്നിത്തലക്ക് എതിരെ പരാതി നല്‍കി ഒറ്റപ്പാലത്തെ ഇരട്ട സഹോദരൻമാര്‍