ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം കണ്ടു

By Desk Reporter, Malabar News
Twin fetal death
Ajwa Travels

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് പൂർണ ഗർഭിണിയായ യുവതിക്ക് ചികിൽസ നിഷേധിച്ചതിനെ തുടർന്ന് ഇരട്ട ഗർഭസ്‌ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടൽ. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കാനാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംസ്‌ഥാന ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.എൻ.രാജൻ കോബ്രഗേഡ് ഐ.എ.എസിന് കത്തയച്ചു. പുത്തനഴി സ്വദേശി ഡോ.സൈനുൽ ആബിദീൻ ഹുദവി നൽകിയ പരാതിയെ തുടർന്നാണ് നടപടി.

Dr. Zainul Abideen Hudawi_Malabar News
ഡോ.സൈനുൽ ആബിദീൻ ഹുദവി

ചികിൽസ നിഷേധം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വിഷയത്തിൽ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണമെന്നും വനിതാ കമ്മീഷൻ ആവശ്യപ്പെട്ടു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് യുവതിക്ക് ചികിൽസ നിഷേധിച്ചതായി കമ്മീഷന്റെ പരിശോധനയിൽ കണ്ടെത്തിയതായി കത്തിൽ പറയുന്നു.

മാദ്ധ്യമ പ്രവർത്തകനും കൊണ്ടോട്ടി മണ്ഡലം എം.എസ്.എഫ് ജനറൽ സെക്രട്ടറിയുമായ എൻ.സി മുഹമ്മദ് ഷെരീഫ് – സഹല തസ്‌നീം ദമ്പതികളുടെ ഇരട്ട ഗർഭസ്‌ഥ ശിശുക്കളാണ് കഴിഞ്ഞ 27ന് മരിച്ചത്. സംഭവം നടന്നിട്ട് ഇന്നേക്ക് ഒരു മാസമായെങ്കിലും ആരോഗ്യ വകുപ്പ് അധികൃതരിൽ നിന്ന് കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായിട്ടില്ല. ഈ അവസരത്തിലാണ് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്തയച്ചത്.

എം.എസ്.എഫ് ദേശീയ കമ്മിറ്റി നൽകിയ പരാതിയെ തുടർന്ന് ദേശീയ ബാലവകാശ കമ്മീഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രസവ വേദന ഉണ്ടെന്ന് അറിയിച്ചിട്ടും ചികിൽസ നൽകാതെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് നിർബന്ധപൂർവം മടക്കി അയച്ചെന്നാണ് ബന്ധുക്കളുടെ പരാതി. കുട്ടികൾ മരിച്ചിട്ട് ഒരു മാസമായിട്ടും ഒന്നും നടന്നില്ലെന്ന നിലപാടാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നതെന്ന് കുട്ടികളുടെ മാതാവ് സഹല തസ്‌നീം പറഞ്ഞു.

മഞ്ചേരി മെഡിക്കൽ കോളജിലെ കുറ്റക്കാർക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് എൻ.സി ഷെരീഫ് കഴിഞ്ഞ ഏഴിന് മലപ്പുറം ജില്ലാ പൊലിസ് മേധാവിക്ക് നൽകിയ പരാതിയിലും നടപടി ഉണ്ടായില്ല.

മലപ്പുറം ജില്ലാ കളക്‌ടർ നേരത്തെ കുട്ടികളുടെ പിതാവിൽ നിന്ന് മൊഴി എടുത്തിരുന്നു. ചികിൽസാ വിവരങ്ങളും ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.എം.പി ശശി, സൂപ്രണ്ട് ഡോ.നന്ദകുമാർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. സംഭവത്തിൽ നടപടി ഇല്ലങ്കിൽ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം.

Most Read: സര്‍ക്കാര്‍ വാക്ക് പാലിച്ചാല്‍ സമരത്തില്‍ നിന്ന് പിൻമാറും; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE