മൂന്നാർ ഗ്യാപ് റോഡിൽ കാർ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം

By Trainee Reporter, Malabar News
Car Accident In Munnar
Representational Image
Ajwa Travels

മൂന്നാർ: മൂന്നാർ ഗ്യാപ് റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം. ഗ്യാപ് റോഡിൽ നിന്ന് കാർ താഴ്‌ചയിലേക്ക് മറിഞ്ഞാണ് ആന്ധ്രാ സ്വദേശികളായ രണ്ടുപേർ മരിച്ചത്. എട്ട് മാസം പ്രായമായ ഒരു കുഞ്ഞും ഒരു പുരുഷനുമാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഗ്യാപ് റോഡിൽ നിന്നും ബൈസൻവാലി റോഡിലേക്ക് കാർ മറിയുകയായിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അതിനിടെ, കൂനൂർ മലമ്പാതയിൽ കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വയനാട് പുൽപ്പള്ളി സ്വദേശി ജോസ് ആണ് മരിച്ചത്. മേട്ടുപ്പാളയം വഴി വയനാട്ടിലേക്ക് പോവുകയായിരുന്നു ഇവർ. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്.

Most Read: സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; 12 ജില്ലകളിൽ ഓറഞ്ച് അലർട്- ഷട്ടറുകൾ തുറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE