തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

By Trainee Reporter, Malabar News
drowned to death in palakkad
Ajwa Travels

പാലക്കാട്: തൃത്താലയിൽ നീന്തൽ പഠിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. തൃത്താല പടിഞ്ഞാറങ്ങാടിയിലാണ് സംഭവം. പ്ളസ് വൺ വിദ്യാർഥികളായ ജഗൻ(16), സായൂജ്(16) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ച കഴിഞ്ഞു നീന്തൽ പഠിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്.

പടിഞ്ഞാറങ്ങാടി കല്ലടത്തൂരിലെ വല്യോത്ര കുളത്തിലാണ് സംഭവം. അവധി ദിവസമായതിനാൽ രണ്ടുപേരും നീന്തൽ പഠിക്കാനായി കുളത്തിൽ ഇറങ്ങിയതായിരുന്നു. ഇവരിൽ ഒരാൾ മുങ്ങിയപ്പോൾ രക്ഷിക്കാനായി ചാടിയതാണ് രണ്ടാമത്തെയാളും. തുടർന്ന് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒതളൂർ പുളിഞ്ചോടിൽ താമസിക്കുന്ന തേവർ പറമ്പിൽ മധുവിന്റെ മകനാണ് ജഗൻ. കോമ്മത്ര വളപ്പിൽ സുകുമാരന്റെ മനാകാൻ സായൂജ്. ഇരുവരും ഗോഘലെ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർഥികളാണ്. മൃതദേഹങ്ങൾ എടപ്പാൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Most Read: കറുത്ത മാസ്‌ക് അഴിപ്പിക്കരുത്; ഡിവൈഎസ്‌പിമാർക്ക് നിർദ്ദേശം നൽകി ഐജി

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE