ഡെങ്കിപ്പനി; മുക്കം നഗരസഭയിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു

By Team Member, Malabar News
Dengue Fever
Rep. Image
Ajwa Travels

കോഴിക്കോട്: ജില്ലയിലെ മുക്കം നഗരസഭയിൽ 2 വാർഡുകളിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. നെല്ലിക്കാപ്പൊയിൽ, കണക്കുപറമ്പ് എന്നീ രണ്ട് വാർഡുകളിലാണ് രോഗബാധ ഉണ്ടായത്. ഇതേ തുടർന്ന് ആരോഗ്യവകുപ്പും നഗരസഭാ അധികൃതരും പ്രദേശത്ത് രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

ഇരു വാർഡുകളിലും ഓരോരുത്തർക്കാണ് ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്‌. രോഗബാധ കണ്ടെത്തിയതിന് പിന്നാലെ നെല്ലിക്കാപ്പൊയിലിൽ രോഗം സ്‌ഥിരീകരിച്ച ആളുടെ വീടും, സമീപത്തെ 40 വീടുകളും അണുവിമുക്‌തമാക്കിയിട്ടുണ്ട്. കോഴിക്കോട് നിന്നും വെക്‌ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഫോഗിങ്ങും നടത്തി.

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്‌ടർ എസ് റോഷൻ ലാൽ, നഗരസഭ കൗൺസിലർമാരായ വിശ്വൻ നികുഞ്ചം, സാറ കൂടാരത്തിൽ എന്നിവരാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകിയത്. മുക്കം നഗരസഭയിലെ 12 വാർഡുകളിലാണ് നിലവിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിലാണ് ഇപ്പോൾ 2 വാർഡുകളിൽ ഡെങ്കിപ്പനി കൂടി സ്‌ഥിരീകരിച്ചത്‌.

Read also: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്‌; പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE