ലക്നൗ: വിവാഹ ചടങ്ങിനിടെ ബാൽക്കണി തകർന്നു വീണ് ഉത്തർപ്രദേശിൽ 2 പേർ മരിച്ചു. കൂടാതെ 30ഓളം പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ടവരിൽ 5 വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നുണ്ട്.
ഉത്തർപ്രദേശിലെ ബിജ്നോർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ശശീന്ദ്ര യാദവ് എന്നയാളുടെ വീട്ടിലാണ് അപകടം നടന്നത്. ഇദ്ദേഹത്തിന്റെ മകളുടെ വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് ബാൽക്കണി തകർന്നു വീണ് അപകടം ഉണ്ടായത്.
Read also: യുഡിഎഫിലെ കക്ഷികൾ അസംതൃപ്തർ; ലീഗിനെ തള്ളാതെ എൻസിപി