ശാസ്‍ത്രമേളക്കിടെ പന്തല്‍ തകര്‍ച്ച; 7 പേരുടെ പരിക്ക് ഗുരുതരം

By Central Desk, Malabar News
Science fair Pandal collapse at Kasaragod
Ajwa Travels

കാസർഗോഡ്: മഞ്ചേശ്വരം ഉപജിള്ള ശാസ്‍ത്രമേള നടക്കുന്ന ബേക്കൂർ സർക്കാർ സ്‌കൂളിലെ പന്തൽ തകർന്നുവീണു പരിക്കേറ്റവരിൽ 7 പേരുടെ നില ഗുരുതരം. അധ്യാപകർ ഉൾപ്പടെ 37 പേർക്കാണ് പരിക്കേറ്റത്.

സംഭവത്തിൽ അഡീഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ്‌ അന്വേഷണം ആരംഭിച്ചതായി ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പൊതു വിദ്യാഭ്യാസ ഉപഡയറക്‌ടറോടു റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ പരിക്കുള്ളവരെ കാസർകോട്ടെയും മംഗലാപുരത്തേയും സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതലും ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളാണ് മേളയിൽ പങ്കെടുത്തിരുന്നത്. ഇവരുടെ ചികിൽസാ ചെലവ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രക്ഷിതാക്കൾ നെട്ടോട്ടത്തിലാണ്. പലകുട്ടികളുടെയും പരിക്കുകൾ ഏറെ ചെലവ് വരുന്നതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

മൽസരങ്ങൾ നടന്ന പ്രധാന വേദിയിൽ, തകര ഷീറ്റും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് നിർമിച്ച പന്തലാണ് തകർന്ന് വീണത്. ഉച്ചഭക്ഷണത്തിന്റെ ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് മാറിയിരുന്നു. അതുകൊണ്ട് വലിയ ദുരന്തം ഒഴിവായി. പന്തൽ നിർമാണത്തിലെ അപാകതയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പന്തൽ നിർമാതാക്കളായ ഗോകുൽ ദാസ്, ബഷീർ, അലി എന്നിവർ പോലീസ് കസ്‌റ്റഡിയിലാണ്.

Most Read: വറ്റിവരണ്ട നദിയിൽ നിന്ന് ഉയർന്നുവന്നത് പുരാതന നഗരം; അൽഭുതം മാറാതെ ജനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE