പൊതുമേഖലാ ജീവനക്കാര്‍ രണ്ടാഴ്‌ച കൂടുമ്പോള്‍ കോവിഡ് പരിശോധന നടത്തണം; യുഎഇ

By News Desk, Malabar News
Malabarnews_uae covid
Representational image
Ajwa Travels

അബുദാബി: പൊതുമേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ ജീവനക്കാരും 14 ദിവസം പിന്നിടുമ്പോള്‍ തുടര്‍ച്ചയായ കോവിഡ് പിസിആര്‍ പരിശോധന നടത്തണമെന്ന് പുതിയ സര്‍ക്കുലര്‍. ജനുവരി 17 മുതല്‍ പുതിയ നിര്‍ദേശം നിലവില്‍ വരും. യുഎഇയിലെ ഫെഡറല്‍ വകുപ്പുകളിലും മന്ത്രാലയങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും നിര്‍ദേശം ബാധകമായിരിക്കും.

പരിശോധനക്കുള്ള ചെലവുകള്‍ ജീവനക്കാര്‍ സ്വന്തമായി തന്നെ വഹിക്കണം. ഫെഡറല്‍ ഗവണ്‍മെന്റ് തലത്തില്‍ കോവിഡിനെ ചെറുക്കാനും പ്രത്യാഘാതങ്ങള്‍ കുറക്കാനും ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസിന്റെ പുതിയ നിര്‍ദേശം. ജീവനക്കാര്‍, ഔട്ട്‌സോഴ്‌സിങ് വിഭാഗക്കാര്‍, പബ്ളിക് സര്‍വീസ് കമ്പനികളിലെ ജീവനക്കാര്‍, കണ്‍സള്‍ട്ടിങ് സേവനങ്ങളിലെ ജീവനക്കാര്‍, അവര്‍ കരാറിലേര്‍പ്പെട്ടിരിക്കുന്ന സംഘത്തിലെ ജീവനക്കാര്‍ എന്നിവരും ഓരോ രണ്ടാഴ്‌ചകളിലും കോവിഡ് പിസിആര്‍ പരിശോധന പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ വ്യക്‌തമാക്കി.

National News: രാജ്യത്ത് രണ്ടാം ഡ്രൈ റണ്‍ നാളെ; കേന്ദ്രമന്ത്രി ഇന്ന് സംസ്‌ഥാനങ്ങളുമായി യോഗം ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE