കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ചാൽ കടുത്ത നടപടി; യുഎഇ

By Team Member, Malabar News
UAE Warns Against Flouting Covid Precautionary Measures
Ajwa Travels

അബുദാബി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കിംവദന്തികളോ, തെറ്റായ പ്രചരണങ്ങളോ നടത്തരുതെന്നും, പ്രതിരോധ നടപടികൾ ലംഘിക്കരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേർസ് പ്രോസിക്യൂഷനാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കോവിഡ് രോഗികളുടെ വിവരങ്ങൾ ചിത്രങ്ങളായും, വീഡിയോ ആയും പ്രചരിപ്പിക്കുന്നതും, അതിനൊപ്പം കമന്റുകളായും മറ്റും രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്‌ത്തി കാണിക്കുന്നതും ഇതിനോടകം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ കോവിഡ് പ്രതിരോധ നടപടികൾ ലംഘിക്കാൻ മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ഇവയിൽ ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്‌തമാക്കി.

യുഎഇയിലെ 2021 ഫെഡറൽ നിയമം 34 പ്രകാരം ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമാണെന്നും, കോവിഡുമായി ബന്ധപ്പെട്ട ഏതെങ്കിലും വാർത്തകൾ പങ്കിടുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണമെന്നും പ്രോസിക്യൂഷന്റെ പ്രസ്‍താവന വ്യക്‌തമാക്കുന്നുണ്ട്.

Read also: ധീരജിന്റെ കൊലപാതകം രാഷ്‌ട്രീയ വിരോധത്തെ തുടർന്ന്; എഫ്‌ഐആർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE