മദ്യനയം; കെ. ശിവദാസൻ നായർ കൺവീനറായ ഉപസമിതി രൂപീകരിച്ച് മുഖ്യമന്ത്രി

എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ പുതിയ കരട് മദ്യനയം ഉപസമിതിയിലെ അംഗങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം നയപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക.

By Senior Reporter, Malabar News
VD Satheesan

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ച് മുഖ്യമന്ത്രി വിഡി. സതീശൻ. മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനറായ സമിതിയിൽ, പിജെ.ജോയ്, ജോയ് എബ്രഹാം, കെ. ജയന്ത് എംഎൽഎ, വിഷ്‌ണു മോഹൻ എംഎൽഎ, വാക്കനാട് രാധാകൃഷ്‌ണൻ, സിഎ. അജീർ എന്നിവരാണ് അംഗങ്ങൾ.

വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. എക്‌സൈസ് വകുപ്പ് തയ്യാറാക്കിയ പുതിയ കരട് മദ്യനയം ഉപസമിതിയിലെ അംഗങ്ങൾ വിശദമായി പരിശോധിച്ചതിന് ശേഷം നയപരമായ നിലപാട് യുഡിഎഫിനെ അറിയിക്കും. ഇതിന് ശേഷമായിരിക്കും അന്തിമ തീരുമാനത്തിലേക്ക് കടക്കുക.

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനവും ഉപയോഗവും സംബന്ധിച്ച കാര്യങ്ങളിൽ വ്യക്‌തത വരുത്തുക എന്നതാണ് ഉപസമിതിയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. കൂടാതെ, ബാർ ലൈസൻസുകൾ, ബാറുകളുടെ പ്രവർത്തന സമയം ക്രമീകരിക്കൽ തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും.

ത്രീ സ്‌റ്റാർ ഹോട്ടലുകൾക്ക് ഇനി ബാർ ലൈസൻസ് അനുഭവിക്കേണ്ടതില്ലെന്ന നിർദ്ദേശം, ബാറുകളുടെ പ്രവർത്തന സമയം രാവിലെ 11 മുതൽ രാത്രി 11 വരെയായി പുനഃക്രമീകരിക്കുക തുടങ്ങിയ ശുപാർശകളും നിയന്ത്രണങ്ങളുമാണ് എക്‌സൈസിന്റെ കരടിലുള്ളത്.

കോൺഗ്രസിന് പുറമെ കേരള കോൺഗ്രസ്, ആർഎസ്‌പി, സിഎംപി തുടങ്ങിയ ഘടകകഷികളുടെ പ്രതിനിധികളും സമിതിയിലുണ്ട്. എന്നാൽ, മുസ്‌ലിം ലീഗ് പ്രതിനിധികൾ സമിതിയിലില്ല. മദ്യനയം ആയതിനാൽ ലീഗ് പ്രതിനിധി ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ഈമാസം 30ന് പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Most Read| അട്ടപ്പാടിയിൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടി; ലക്ഷത്തിൽ ഒരെണ്ണം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE