പൂജാ അവധിക്ക് ‘ഉടുമ്പ്’ എത്തും; 200ലധികം തിയേറ്ററുകളിൽ റിലീസ്

By Siva Prasad, Special Correspondent (Film)
  • Follow author on
udumbu - kannan thamarakulam Movie
Ajwa Travels

പ്രേക്ഷഹൃദയങ്ങൾക്ക് ആശ്വാസം നൽകികൊണ്ടുള്ള സർക്കാരിന്റെ സൂചന പുറത്തുവന്ന ഉടനെ ‘ഉടുമ്പ്’ 200ലധികം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന പ്രഖ്യാപനവുമായി അണിയറപ്രവർത്തകർ. ഒക്‌ടോബറിൽ സിനിമാശാലകൾ തുറക്കുമെന്നാണ് സർക്കാർ നൽകുന്ന സൂചന. ഇതനുസരിച്ചാണ് പൂജാ അവധിക്ക് ഉടുമ്പ് റിലീസ് ചെയ്യുമെന്ന പ്രഖ്യാപനം അണിയറ പ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ളത്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്‌ത ഈ ത്രില്ലർ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായ സെന്തിൽ കൃഷ്‌ണക്കൊപ്പം, ഹരീഷ് പേരടി, അലൻസിയർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയ പ്രമുഖ അഭിനേതാക്കളും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്. ആക്ഷനും ത്രില്ലറും ഒത്തുചേരുന്ന ‘ഉടുമ്പ്’ തിയേറ്ററിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിയുന്ന ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തുന്നത്. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവരാണ് ഉടുമ്പിന് കഥ,തിരക്കഥ, സംഭാഷണം ഒരുക്കിയത്.

പ്രശസ്‌ത ക്യാമറാമാൻ രവിചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എൻഎം ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. 24മോഷൻ ഫിലിംസും കെടി മൂവിഹൗസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

നായികമാരായി എത്തുന്നത് ആഞ്‌ജലീന, യാമി സോന എന്നിവരാണ്. സാജൽ സുദർശൻ, മൻരാജ്, മുഹമ്മദ് ഫൈസൽ, വികെ ബൈജു, ജിബിൻ സാഹിബ്, എൻഎം ബാദുഷ, എൽദോ ടിടി, ശ്രേയ അയ്യർ തുടങ്ങിയവരും ചിത്രത്തിൽ വേഷം ചെയ്യുന്നുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട മുൻവാർത്തകൾ ഈ ലിങ്കിൽ വായിക്കാം.

udumbu - kannan thamarakulam Movie

മോളിവുഡിൽ നിന്ന് ആദ്യമായി റിലീസിന് മുൻപ് തന്നെ മറ്റ് ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്‌ഥമാക്കിയ ചിത്രമാണ് ഉടുമ്പ്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സൺ ഷൈൻ മ്യൂസിക്കും ചേർന്ന് സ്വന്തമാക്കി. ഈ വർഷം അവസാനത്തോടെ ബോളിവുഡിൽ ചിത്രീകരണം ആരംഭിക്കാനാണ് പ്ളാൻ ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സാനന്ദ് ജോർജ് ഗ്രേസാണ് സംഗീതം നിർവഹിക്കുന്നത്. വിടി ശ്രീജിത്ത് എഡിറ്റിങ് കൈകാര്യം ചെയ്യുമ്പോൾ പിആർഒമാരായി പി ശിവപ്രസാദ്, സുനിത സുനിൽ എന്നിവരും പ്രവർത്തിക്കുന്നു.

Most Read: ഊരാളുങ്കലിനെയും കോഴിക്കോട് സഹകരണ ആശുപത്രിയേയും പ്രശംസിച്ച് അമിത് ഷാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE