യുജിസി ശമ്പള പരിഷ്‌കരണം ഫെബ്രുവരി ഒന്നുമുതൽ

By Staff Reporter, Malabar News
UGC
Representational Image
Ajwa Travels

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ വർധിപ്പിച്ച ശമ്പളം ഫെബ്രുവരി ഒന്നു മുതൽ ലഭിച്ചു തുടങ്ങുമെന്ന് അറിയിച്ചു ധനമന്ത്രി ഡോ. തോമസ് ഐസക്. ശമ്പളപരിഷ്‌കരണം വൈകിയത് അക്കൗണ്ടന്റ് ജനറൽ ഉന്നയിച്ച സംശയങ്ങൾ കാരണമാണ് എന്നും കുടിശിക പിഎഫിൽ ലയിപ്പിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. 2023-24, 2024-25 വർഷങ്ങളിൽ പിഎഫിൽ നിന്ന് പിൻവലിക്കാം.

ബജറ്റ് ചർച്ചക്ക് മറുപടിയായി ആയിരുന്നു മന്ത്രിയുടെ പ്രതികരണം. 498 കോടിയുടെ പുതിയ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. 2012നു ശേഷം ആരംഭിച്ച സർക്കാർ പ്രീ-പ്രൈമറി സ്‌കൂളിലെ 2267 അധ്യാപകർക്കും 1097 ആയമാർക്കും പിടിഎ നൽകുന്ന വേതനത്തിന് പുറമെ സർക്കാർ 1000 രൂപ വീതം നൽകും. കൂടാതെ ഇനി പുതിയ നിയമനങ്ങൾ പരിഗണിക്കില്ലെന്നും അങ്കണവാടി വർക്കർമാരുടെ പെൻഷൻ 2000 രൂപയിൽ നിന്നും 2500 രൂപയാക്കിയതായും മന്ത്രി വ്യക്‌തമാക്കി.

അതേസമയം കാൻസർ പെൻഷൻ വർധിപ്പിക്കുന്നതും പരിശോധിക്കും. മാത്രവുമല്ല മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ജൻമനാടായ കുമാരനെല്ലൂരിൽ ഉചിതമായ സ്‌മാരകം നിർമിക്കുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി തൃശൂർ പൂരം, പുലിക്കളി, ബോൺ നത്താലെ എന്നിവക്ക് ടൂറിസം വകുപ്പു വഴി സഹായധനം നൽകുമെന്നും അറിയിച്ചു.

Read Also: മൽസരിക്കാനില്ല, പ്രചാരണ ചുമതല ഏറ്റെടുക്കും; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE