കോവിഡ് വാക്‌സിൻ; മൂന്ന് മാസത്തിനുള്ളിൽ ലഭ്യമാകുമെന്ന് ബ്രിട്ടൻ

By News Desk, Malabar News
UK Covid Vaccine
Representational Image
Ajwa Travels

ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് പ്രതിരോധ വാക്‌സിൻ മൂന്ന് മാസത്തിനുള്ളിൽ തന്നെ വലിയ തോതിൽ വിപണിയിൽ എത്തിക്കാൻ കഴിയുമെന്ന് റിപ്പോർട്ടുകൾ. 2021 ആരംഭിക്കുന്നതിന് മുമ്പായി വാക്‌സിന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നതെന്ന് വാക്‌സിൻ വികസനത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഗവേഷകർ വ്യക്‌തമാക്കി.

എന്നാൽ, വാക്‌സിൻ പരീക്ഷണത്തിൽ നിന്ന് കുട്ടികളെ ഒഴിവാക്കും. മുതിർന്ന ആളുകളിലേക്ക് ആറ് മാസത്തിനുള്ളിൽ വാക്‌സിൻ ലഭ്യമാകുന്ന രീതിയിലുള്ള സംവിധാനം ക്രമീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. വാക്‌സിന്റെ അനുമതിയുമായി ബന്ധപ്പെട്ട പ്രക്രിയകൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ മെഡിക്കൽ ഏജൻസി (ഇഎംഎ) ആസ്‌ട്രാസെനക്ക, ഓക്‌സ്‌ഫോർഡ് വാക്‌സിൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ വിശകലനം ചെയ്‌ത്‌ തുടങ്ങിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ ഉടൻ തന്നെ വിപണിയിൽ ഇറക്കുന്ന യൂറോപ്പിലെ ആദ്യ വാക്‌സിൻ ആകും ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE