‘ടോയ് സിറ്റി’ നിര്‍മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍; നീക്കം പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച്

By News Desk, Malabar News
MalabarNews_yogi-adityanath
Yogi addityanath, Cheif Minister of Uttar Pradesh
Ajwa Travels

ലഖ്നൗ: രാജ്യത്തെ കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം പിന്തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ ‘ടോയ് സിറ്റി’ സ്ഥാപിക്കാനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ യമുന എക്സ്പ്രസ് വേക്ക് സമീപമാണ് കളിപ്പാട്ട നഗരം വിഭാവനം ചെയ്യുന്നതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്ത്’ പരിപാടിയിലൂടെ ആണ് കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ കളിപ്പാട്ട നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനായി കളിപ്പാട്ട ഫാക്ടറികള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിക്കുക ആയിരുന്നു. സംസ്ഥാനത്തെ 70-ഓളം സംരംഭകര്‍ താത്പര്യം പ്രകടിപ്പിച്ചു എന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുന്നത്.

ആഗോള കളിപ്പാട്ട വിപണിയില്‍ 0.5 ശതമാനം പങ്കാളിത്തം മാത്രമാണ് ഇന്ത്യക്കുള്ളത്. ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെടുന്ന കളിപ്പാട്ടങ്ങളുടെ 12 ശതമാനം മാത്രമാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ. ബാക്കിയുള്ളവ ചൈന അടക്കമുള്ള വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. ഈ സാഹചര്യത്തിലാണ് കളിപ്പാട്ട വ്യവസായത്തിന് ശക്തി പകരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതും കളിപ്പാട്ട നിര്‍മാണം പ്രോത്സാഹിപ്പിക്കാനുള്ള ആദ്യ നീക്കവുമായി യു.പി രംഗത്തെത്തിയിട്ടുള്ളതും.

‘ടോയ് സിറ്റി’യുടെ കരട് പദ്ധതി തയ്യാറാക്കാന്‍ തുടങ്ങിയെന്നും സംരംഭകര്‍ക്ക് സബ്സിഡി നല്‍കാനും അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കാനുമാണ് സര്‍ക്കാരിന്റെ നീക്കമെന്നും സംസ്ഥാനത്തിന്റെ ചെറുകിട- ഇടത്തരം വ്യവസായങ്ങളുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി പറയുന്നത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ക്ക് ‘ഒരു ജില്ല; ഒരു ഉത്പന്നം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. സംസ്ഥാനത്തെ വാരാണസി, തടികൊണ്ട് നിര്‍മ്മിക്കുന്ന കളിപ്പാട്ടങ്ങള്‍ക്ക് പ്രശസ്തമാണ്. ഇവിടെ നിന്നുള്ള കളിപ്പാട്ടങ്ങള്‍ അമേരിക്ക, റഷ്യ, ജര്‍മനി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE