അശ്ളീല വീഡിയോ കാണുന്നവരെ നിരീക്ഷിക്കാൻ പുതിയ പദ്ധതി; യുപി

By Team Member, Malabar News
up
Representational image
Ajwa Travels

ലക്‌നൗ : ഓൺലൈനിൽ അശ്‌ളീല വീഡിയോകൾ കാണുന്ന ആളുകളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സംവിധാനം ഒരുക്കിയതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് പോലീസ്. യുപി പോലീസിന്റെ 1090 സർവീസിന് കീഴിലാണ് ഓൺലൈൻ നിരീക്ഷണം നടക്കുന്നത്. അശ്ളീല വീഡിയോകൾ കാണുന്ന ആളുകൾക്ക് മുന്നറിയിപ്പ് നൽകുകയും, അത്തരം ആളുകളുടെ ഡിജിറ്റൽ ഡേറ്റ പോലീസ് പരിശോധിക്കുകയും ചെയ്യുമെന്നാണ് യുപി പോലീസ് വ്യക്‌തമാക്കിയത്‌. ഇതിന്റെ ഭാഗമായി ഒരു പോലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ളീല വീഡിയോ കാണുന്ന ആളുകളെ നിരീക്ഷിക്കും.

യുപി പോലീസ് സ്‌ഥാപിച്ച പുതിയ സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് പുതിയ നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. അശ്‌ളീല വെബ്‌സൈറ്റുകൾ ഓപ്പൺ ചെയ്യുന്ന സാഹചര്യത്തിൽ യുപി പോലീസിന്റെ 1090 സർവീസ് വെബ്‌സൈറ്റിൽ നിന്നുള്ള പോപ്പ്-അപ്പ് അലേർട്ട് കാണിക്കും. കൂടാതെ അവരുടെ ഡേറ്റ പോലീസ് റെക്കോർഡ് ചെയ്യുന്നുണ്ടെന്നും നിരീക്ഷിക്കുന്നുണ്ടെന്നുമുള്ള സന്ദേശം ഉപയോക്‌താവിനെ അറിയിക്കുകയും ചെയ്യും.

അശ്ളീല വീഡിയോകൾ കാണുന്ന കൗമാരക്കാരെ നിരീക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് യുപി പോലീസ് വ്യക്‌തമാക്കി. കൂടാതെ ഈ പദ്ധതിയെ പറ്റി ആളുകളെ ബോധവൽക്കരിക്കുന്നതിനായി സോഷ്യൽ മീഡിയ സൈറ്റുകളായ ഇൻസ്‌റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയിലൂടെ 1090 ഡിജിറ്റൽ ക്യാംപെയ്‌നും നടത്തുന്നുണ്ട്. യുപിയിലെ 6 ജില്ലകളിൽ ഈ പദ്ധതി ആദ്യമായി നടപ്പാക്കിയെന്നും, അതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അധികൃതർ വ്യക്‌തമാക്കി. അശ്ളീലം കാണുന്നത് സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിപ്പിക്കുമെന്നാണ് മുതിർന്ന നിയമവിദഗ്‌ധർ പറയുന്നത്. അതിനാലാണ് സംസ്‌ഥാനത്തെ 11.6 കോടി ഇന്റർനെറ്റ് ഉപയോക്‌താക്കളെ ഈ പദ്ധതിയിലൂടെ നിരീക്ഷിക്കാൻ തീരുമാനിച്ചത്.

Read also : സിനിമയിൽ രാഷ്‌ട്രീയം കലർത്തരുത്; ആരോപണങ്ങൾ മറുപടി അർഹിക്കുന്നില്ല; കമൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE