പ്രവാസി വിഷയത്തിൽ അടിയന്തര നടപടി വേണം; വീഡിയോ സന്ദേശത്തിൽ ഖലീല്‍ ബുഖാരി തങ്ങള്‍

By Desk Reporter, Malabar News
Urgent action required on Expatriates Issue; Khaleel Bukhari Thangal
ഖലീല്‍ ബുഖാരി തങ്ങള്‍
Ajwa Travels

മലപ്പുറം: കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ ജോലി സ്‌ഥലങ്ങളിലേക്ക് തിരിച്ച് പോകുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങൾ കേന്ദസംസ്‌ഥാന സർക്കാരുകളോട് വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായക ശക്‌തികളായ പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ വളരെ ഗൗരവമായി കാണണം. തൊഴില്‍ നഷ്‌ടപ്പെട്ട് ലക്ഷക്കണക്കിന് പ്രവാസികളാണ് നാട്ടിലും മറുനാട്ടിലുമായി കഴിയുന്നത്. അവര്‍ക്കാശ്വാസമേകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കണം. ഇത്തരക്കാര്‍ക്ക് നാട്ടില്‍ അനുയോജ്യമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുകയും പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും വേണം; കേരള മുസ്‌ലിം ജമാഅത്ത് മറ്റൊരു വാർത്താകുറിപ്പിലൂടെയും ആവശ്യപ്പെട്ടു.

ജോലി സ്‌ഥലത്തേക്ക് തിരിച്ച് പോകാന്‍ ഉദ്ദേശിക്കുന്ന പ്രവാസികളുടെ വാക്‌സിനേഷന്‍ രംഗത്തെ അനിശ്‌ചിതത്വം അവസാനിപ്പിക്കാന്‍ അധികൃതര്‍ മുന്‍കയ്യെടുക്കണമെന്നും അവരുടെ ക്വാറന്റെയ്‌ൻയാത്രാ പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നയതന്ത്ര ഇടപെടലുകള്‍ നടത്തണമെന്നും കേരള മുസ്‌ലിം ജമാഅത്ത് പറഞ്ഞു.

‘നമ്മുടെ രാജ്യത്തിന്റെ, വിശിഷ്യാ കേരളത്തിന്റെ പുരോഗതികളും മുന്നേറ്റങ്ങളും പ്രവാസികളുടെ വിയർപ്പ് തുള്ളികളാണെന്ന വസ്‌തുത നിഷേധിക്കാൻ ആർക്കും കഴിയില്ല. ഇത്രയും നാട് സമ്പന്നമാക്കിയ പ്രവാസികളിൽ പലരും വിദേശങ്ങളിലേക്ക് തിരിച്ചു പോകാൻ കഴിയാതെ പ്രതിസന്ധിയിലാണ്. പലരുടെയും കുടുംബങ്ങൾ പട്ടിണിയിലാണ്.’ –ഖലീല്‍ ബുഖാരി തങ്ങള്‍ വീഡിയോ സന്ദേശത്തിലൂടെയും സർക്കാരിനോട് പറഞ്ഞു.

പലരുടെയും പ്രവാസ ബിസിനസുകൾ തകർന്നിരിക്കുകയാണ്. അവരവരുടെ നാട്ടിൽ നിന്ന് അവർ ജോലിചെയ്‌തിരുന്ന സ്‌ഥലങ്ങളിലേക്ക് തിരിച്ചു ചെല്ലാൻ പലതരം വിഷമങ്ങളാണ് പ്രവാസികൾ നേരിടുന്നത്. പല വാക്‌സിനുകളും ലോകതലത്തിൽ അംഗീകരിക്കപ്പെടാത്തത്, ക്വാറന്റെയ്‌ൻ പ്രശ്‌നങ്ങൾ, വിമാന സർവീസുകളുടെ പ്രശ്‌നങ്ങൾ ഉൾപ്പടെ പല പ്രതിസന്ധികളാണ് പ്രവാസികൾ നേരിടുന്നത്. ഈ വിഷയത്തിന്റെ ഗൗരവം മനസിലാക്കി കേന്ദ്രകേരള സർക്കാരുകൾ വേണ്ട ഇടപെടലുകൾ നടത്തണം‘ –ഖലീല്‍ ബുഖാരി തങ്ങള്‍ വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

Most Read: ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; നൂറുകണക്കിന് വീടുകൾ ചാരമായി; ജനങ്ങളെ ഒഴിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE