ക്‌ളാസ് മുറിയിൽ പെപ്പർ സ്‌പ്രേ പ്രയോഗം; 15 വിദ്യാർഥികൾ ആശുപത്രിയിൽ

By Trainee Reporter, Malabar News
pepper spray
Rep. Image
Ajwa Travels

കണ്ണൂർ: ക്‌ളാസ് മുറിയിൽ വിദ്യാർഥി പെപ്പർ സ്‌പ്രേ അടിച്ചതിനെ തുടർന്ന് ശ്വാസംമുട്ടൽ അനുഭവപ്പെട്ട 15 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തായിനേരി എസ്‌എബിടിഎം ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്ന് രാവിലെ 9.15നാണ് സംഭവം. സ്‌കൂളിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒമ്പതാം ക്‌ളാസിലാണ് സംഭവം നടന്നത്.

അധ്യാപിക ക്‌ളാസിൽ എത്തിയപ്പോൾ വല്ലാത്തൊരു ഗന്ധം അനുഭവപ്പെട്ടു. അധ്യാപിക കാര്യം തിരക്കുമ്പോഴേക്കും കുട്ടികളിൽ പലരും നിർത്താതെ ചുമയ്‌ക്കാൻ തുടങ്ങി. സംഭവം അറിഞ്ഞു മറ്റു അധ്യാപകരും ക്ളാസ് മുറിയിലെത്തി. പിന്നാലെ കുട്ടികളെ താഴത്തെ ക്ളാസ് മുറിയിലേക്ക് മാറ്റി. തുടർന്ന് കുട്ടികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ഒരു കുട്ടിയുടെ ബാഗിൽ നിന്ന് പെപ്പർ സ്‌പ്രേ കണ്ടെത്തിയത്.

കുട്ടിയോട് കാര്യം തിരക്കിയപ്പോൾ, സാധാരണ ബോഡി സ്‌പ്രേ ആണെന്ന് കരുതിയാണ് ക്ളാസ് മുറിയിൽ പ്രയോഗിച്ചതെന്നും അറിയാതെ ചെയ്‌തു പോയതാണെന്നാണ് മറുപടി ലഭിച്ചതെന്നും അധ്യാപകർ പറഞ്ഞു. അസ്വസ്‌ഥതകൾ പ്രകടിപ്പിച്ച 15 വിദ്യാർഥികളെ അധ്യാപകരാണ് ആശുപത്രിയിൽ എത്തിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്‌തികരമാണെന്നും അധ്യാപകർ അറിയിച്ചു.

Most Read| മന്ത്രിയുമായി ചർച്ച; സമരത്തിൽ നിന്ന് പിൻമാറിയതായി സ്വകാര്യ ബസ് ഉടമകൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE