ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ; രാത്രിയിൽ വാഹനം ഓടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരളാ പോലീസ്

By Trainee Reporter, Malabar News
Representational image
Ajwa Travels

തിരുവനന്തപുരം: രാത്രിയിൽ വാഹനം ഓടിക്കുന്നവർ നേരിടേണ്ടി വരുന്ന പ്രധാന പ്രശ്‌നമാണ് എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം. ഹൈബീം ഹെഡ് ലൈറ്റുകളുടെ പ്രകാശം കണ്ണിൽ വീണ് ഡ്രൈവറുടെ കാഴ്‌ച മറഞ്ഞുണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. അതിനിടെ രാത്രിയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയുമായി കേരളാ ട്രാഫിക് പോലീസ്.

മോട്ടോർ വാഹന നിയമപ്രകാരം രാത്രി വാഹനമോടിക്കുമ്പോൾ ഡിം ലൈറ്റ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. രാത്രി യാത്രകളിൽ ഓവർടേക്ക് ചെയ്യുമ്പോഴും വളവുകളിലും ഡിം-ബ്രൈറ്റ് മോഡുകൾ ഇടവിട്ട് ഉപയോഗിക്കുക. അതിലൂടെ എതിരെ വരുന്ന വാഹനങ്ങൾക്ക് നിങ്ങളുടെ വാഹനത്തിന്റെ സാന്നിധ്യം അറിയാൻ കഴിയും. രാത്രി യാത്ര തുടങ്ങുന്നതിന് മുൻപ് എല്ലാ ലൈറ്റുകളും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, വാഹനത്തിനകത്തെ വെളിച്ചം പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

എതിർ വാഹനത്തിന്റെ ലൈറ്റ് തട്ടി ബുദ്ധിമുട്ട് വരാതിരിക്കാൻ ഗ്ളാസുകൾ വൃത്തിയായി സൂക്ഷിക്കണം. ഇരുട്ടത്ത് വഴിയാത്രക്കാരെ കാണാൻ ബുദ്ധിമുട്ടാണ്. അതിനാൽ തന്നെ ഇക്കാര്യത്തിൽ ശ്രദ്ധ വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു. രാത്രി യാത്രക്കിടയിൽ കാഴ്‌ചകൾ മങ്ങുന്നുണ്ടെങ്കിൽ കണ്ണ് പരിശോധന നടത്തണമെന്നും പോലീസ് അറിയിച്ചു.

Read also: തിരൂരിലെ ബിജെപി സ്‌ഥാനാര്‍ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE