തിരൂരിലെ ബിജെപി സ്‌ഥാനാര്‍ഥിയായി മുന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി

By News Desk, Malabar News
Ajwa Travels

മലപ്പുറം: തിരൂരില്‍ ബിജെപി സ്‌ഥാനാര്‍ഥിയായി മൽസരിക്കുന്നത് മുന്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.അബ്‌ദുള്‍ സലാം. 2011-15 കാലത്തെ കാലിക്കറ്റ് സര്‍വകലാശാല വിസി ആയിരുന്നു അബ്‌ദുള്‍ സലാം.

2019ലാണ് അബ്‌ദുള്‍ സലാം ബിജെപിയില്‍ അംഗത്വം എടുക്കുന്നത്. യുഡിഎഫ് നോമിനിയായാണ് അബ്‌ദുള്‍ സലാം വൈസ് ചാന്‍സലറായത്. വിസി ആയിരുന്ന കാലത്ത് അബ്‌ദുള്‍ സലാമിന് എതിരെ നിരവധി വിദ്യാര്‍ഥി- അധ്യാപക സംഘടനകള്‍ സമരം ചെയ്‌തിരുന്നു.

നിയമന വിവാദവും ഭൂമി വിവാദവും ഉള്‍പ്പടെ നിരവധി വിവാദങ്ങളും ഇക്കാലയളവിൽ ഉണ്ടായി. അക്കാലത്ത് അബ്‌ദുള്‍ സലാമിന്റെ പേരിലുണ്ടായ വിജിലന്‍സ് കേസുകളില്‍ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.

സംസ്‌ഥാനത്ത്‌ ബിജെപി 115 സീറ്റുകളിലാണ് കേരളത്തില്‍ മൽസരിക്കുന്നത്. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികള്‍ മൽസരിക്കും.

Read Also: നേമത്ത് ആത്‌മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE